തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഗുജറാത്തിനെ 5 വിക്കറ്റുകൾക്കാണ് തോല്പിച്ചത്. ബെംഗളുരുവിനായി വിരാട് കോഹ്ലിയാണ് വിജയശില്പിയായത്. 42 പന്തുകളിൽ നിന്ന് പുറത്തകാതെ 75 റൺസാണ് താരം ഇന്ന് അഹ്മദാബാദ് സ്റ്റേഡിയത്തിൽ അടിച്ചുകൂട്ടിയത്. ഒൻപത് ബൗണ്ടറികളും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നത്തെ ഇന്നിങ്സ്.
ബെംഗളൂരു ഓപണർ വെങ്കടേഷ് അയ്യരും മത്സരത്തിൽ മികച്ചുനിന്നു. രണ്ട് സിക്സറുകളും നാല് ബൗണ്ടറികളും അടക്കം പതിനാറ് പന്തിൽ നിന്ന് 32 ബൗളുകളാണ് വെങ്കടേഷ് അയ്യർ ജിടിക്കെതിരെ നേടിയത്. ടിം ഡേവിഡ് (24), നായകൻ രജത് പാട്ടിദാർ (15), ജിതേഷ് ശർമ (11)*, എന്നിവരും കളിയിൽ മികച്ചുനിന്നു.
ബൗളർമാരുടെ പ്രകടനവും മത്സരത്തിൽ നിർണായകമായിരുന്നു. നാല് ഓവറിയിൽ 27 റൺസ് വഴങ്ങി റാസിഖ് സലാം മൂന്ന് വിക്കറ്റുകൾ നേടി. ആ നേട്ടങ്ങൾ ഗുജറാത്തിന്റെ തകർക്കുന്നതിൽ നിർണായകമായിരുന്നു. നാല് ഓവറിൽ 29 റൺസ് വഴങ്ങി ഭുവിയും 37 റൺസ് വഴങ്ങി ഹേസൽവുഡും രണ്ട് വിക്കറ്റുകൾ വീതവും നേടി. കിരീടം നേടിയ ശേഷം ആർസിബി നായകൻ രജത് പാട്ടീദാർ സംസാരിച്ചു.
Read more
‘നായകനായി ആർസിബിക്ക് വേണ്ടി കിരീടം ഉയർത്തുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. ഇതെല്ലാം നേരത്തെ തന്നെ ഒരാൾ എഴുതി വെച്ചിട്ടുണ്ട്, അതിൽ എനിക്ക് നന്ദിയുണ്ട്. കഴിഞ്ഞ വർഷം നല്ല പ്രെഷർ ഉണ്ടായിരുന്നു, കാരണം ആദ്യമായിട്ടല്ലേ കപ്പ് നേടുന്നത്. ഇത്തവണ ടൂർണമെന്റിൽ ഉടനീളം ഞങ്ങൾ എല്ലാവരും കോൺഫിഡൻസോടെയാണ് കളിച്ചത്. ഈ വർഷം കുറച്ചധികം കോൺഫിഡൻസ് ഉണ്ടായിരുന്നു. ഏത് മത്സരത്തിലായാലും ആരാധകർ നമുക്ക് വേണ്ടി വരുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം’ രജത് പറഞ്ഞു.







