മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് സസ്പെൻഷനിലായ ആറ്റിങ്ങല്‍ സ്കൂൾ പ്രിൻസിപ്പല്‍ എസ് ജവാദിന്റെ സസ്പെൻഷൻ പിൻവലിച്ചു. ഇന്നലെ മുഖ്യമന്ത്രി നൽകിയ നിർദേശം ഒറ്റ ദിവസത്തിൽ നടപ്പിലായതോടെയാണ് വിരമിക്കൽ ദിവസം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജവാദിന് ആശ്വാസമായത്.
സസ്പെൻഷൻ പിന്‍വലിക്കാൻ മുഖ്യമന്ത്രി നൽകിയ നിര്‍ദേശം അനുസരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് ഉത്തരവിറക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് എസ്. ജവാദിനെ സർവീസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
Read more
വിഷയത്തില്‍ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നല്‍കിയിരുന്നില്ല. പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. വിരമിക്കാന്‍ ദിവസങ്ങൾ മാത്രം ശേഷിക്കെ അധ്യാപകനെതിരെ ഉണ്ടായ വകുപ്പ് തല നടപടി മാനുഷിക പരിഗണനയിൽ പിൻവലിക്കുകയാണെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.







