ഞങ്ങളെ ചതിച്ചതുകൊണ്ടാണ് തോൽക്കേണ്ടതായി വന്നത്, ഗുരുതര ആരോപണവുമായി സ്റ്റോക്സ്; പറയുന്നത് ഇങ്ങനെ

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഡിസിഷൻ റിവ്യൂ സിസ്റ്റത്തോട് (ഡിആർഎസ്) വിയോജിപ്പ് പ്രകടിപ്പിച്ചു രംഗത്ത് വന്നിരിക്കുകയാണ്. പ്രത്യേകിച്ച് സാക്ക് ക്രാളിയുടെ എൽബിഡബ്ല്യു അപ്പീൽ അവലോകനം ചെയ്യാൻ ഉപയോഗിച്ച ബോൾ ട്രാക്കിംഗ് സാങ്കേതികവിദ്യക്ക് പിഴവ് പറ്റിയെന്നാണ് ഇംഗ്ലണ്ട് നായകൻ പറഞ്ഞു.

വിശാഖപട്ടണത്ത് നടന്ന ടെസ്റ്റിൻ്റെ 4-ാം ദിവസം ക്രാളിയുടെ പുറത്താകലിന് കാരണമായ സാങ്കേതികവിദ്യ തെറ്റായി പറഞ്ഞെന്ന് സ്റ്റോക്സ് വിശ്വസിച്ചു.

ഇംഗ്ലണ്ടിൻ്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ, ക്രാളി പ്രശംസനീയമായ പ്രകടനമാണ് കാഴ്ചവെച്ചത്. തുടർച്ചയായ രണ്ടാം അർദ്ധ സെഞ്ച്വറി നേടുകയും ഇന്ത്യക്ക് ഭീഷണി ഉയർത്തുകയും ചെയ്തു. എന്നിരുന്നാലും, റിസ്റ്റ്-സ്പിന്നർ കുൽദീപ് യാദവ് പന്തിൽ അദ്ദേഹം പുറത്താക്കുക ആയിരുന്നു. ആദ്യം അമ്പയർ നോട്ടൗട്ട് എന്ന് വിധിച്ചു. ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഡിആർഎസ് കൊടുക്കയും റീപ്ലേ ദൃശ്യങ്ങളിൽ പന്ത് സ്റ്റമ്പ് തെറിപ്പിക്കുമെന്ന് കാണിക്കുകയും ആയിരുന്നു.

ക്രിക്കറ്റിലെ സാങ്കേതികവിദ്യയുടെ അപൂർണത സ്റ്റോക്ക്‌സ് അംഗീകരിച്ചു.” സാങ്കേതികവിദ്യ കളിയുടെ ഭാഗമാണ്. അത് പൂർണമാകില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം, അതുകൊണ്ടാണ് ഞങ്ങൾക്ക് അമ്പയറുടെ കോൾ ഉള്ളത്.

പരിമിതികൾ തിരിച്ചറിഞ്ഞിട്ടും, ഈ സാഹചര്യത്തിൽ, സാങ്കേതികവിദ്യ തെറ്റിപ്പോയെന്ന് സ്റ്റോക്സ് തൻ്റെ വിശ്വാസം ഉറപ്പിച്ചു. “ഇത് 100% അല്ലെങ്കിൽ, ‘സാങ്കേതികവിദ്യ ഇത്തവണ ഒരു തെറ്റ് ചെയ്തുവെന്ന് ഞാൻ കരുതുന്നു’ എന്ന് ആരെങ്കിലും പറയുന്നത് ന്യായമാണെന്ന് ഞാൻ വിശ്വസിക്കുന്നു,” സ്റ്റോക്സ് പറഞ്ഞു.

Image source: Telegraph