എതിർ ടീമിനൊരു പന്ത്രണ്ടാമൻ, ഒറ്റുകാരനെ ഞങ്ങൾക്ക് വേണ്ട; ഇന്ത്യൻ സൂപ്പർ താരത്തിന് ട്രോളോട് ട്രോൾ

ഒക്‌ടോബർ 4 വ്യാഴാഴ്ച ഇൻഡോറിൽ നടന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടി20യിൽ ഹർഷൽ പട്ടേൽ വീണ്ടും പന്ത് ചെലവേറിയതാണെന്ന് തെളിയിച്ചു.

മത്സരത്തിൽ വലംകൈയ്യൻ പേസർക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല. 49 റൺസാണ് താരം വഴങ്ങിയത്. അതായത് റൺസ് വിട്ടുകൊടുക്കാൻ പിശുക്കുമില്ല വിക്കറ്റ് ഒട്ട് എടുത്തതുമില്ല. എതിർ ടീമിന്റെ പന്ത്രണ്ടാമൻ എന്ന രീതിയിലാണ് താരത്തെ കളിയാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 227/3 എന്ന കൂറ്റൻ സ്കോറാണ് നേടിയത്. ക്വിന്റൺ ഡി കോക്ക് (43 പന്തിൽ 68), ഡേവിഡ് മില്ലർ (5 പന്തിൽ 19*) എന്നിവരും നിർണായകമായി. വാരിയെല്ലിന് പരിക്കേറ്റ് തിരിച്ചെത്തിയതിന് ശേഷം ഫോമിനായി പാടുപെടുന്ന ഹർഷൽ പട്ടേലിന്റെ ഫോം മെൻ ഇൻ ബ്ലൂ ടീമിനെ ആശങ്കപ്പെടുത്തുന്നു. 2022ലെ ടി20 ലോകകപ്പിന് മുന്നോടിയായുള്ള താരത്തിന്റെ മോശം ഫോമിൽ ആശങ്ക പ്രകടിപ്പിച്ച് നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ എത്തി.

ബുംറയുടെ പകരമായി ഇന്ത്യ ഡെത്ത് ഓവറിൽ ഉയർത്തിക്കാണിക്കുന്ന ബൗളർ ഇത്ര പരിതാപകരമായ ബൗളിംഗാണ് നടത്തുന്നത്.