രണ്ടാം നിര ടീമിനെ തന്നെ ഞങ്ങൾക്ക് താങ്ങാൻ കഴിയില്ല, ഒന്നാം നിര ഒന്നും ഈ ഭാഗത്തേക്ക് വരാതിരുക്കുന്നതാണ് നല്ലത്

ജൂലൈ 22 നും ഓഗസ്റ്റ് 7 നും ഇടയിൽ കരീബിയൻ തീരത്ത് മൂന്ന് ഏകദിനങ്ങളിലും അഞ്ച് ടി20 കളിലും പരസ്പരം ഏറ്റുമുട്ടാൻ തയ്യാറെടുക്കുമ്പോൾ ഇന്ത്യയും വെസ്റ്റ് ഇൻഡീസും ഏറ്റുമുട്ടുന്നത് പല ലക്ഷ്യങ്ങളോടെയാണ് . ഇന്ത്യക്ക് യുവതാരങ്ങൾക്കുള്ള പരിശീലനത്തിന്റെ വേദിയാകുമ്പോൾ കരീബിയൻ ടീമിനിത് ജീവന്മരണ പോരാട്ടമാണ്.

വമ്പൻമാരായ ഇംഗ്ലണ്ടിനെതിരായ ഏകദിനങ്ങളിലും T20Iകളിലും പരമ്പര വിജയങ്ങളുടെ പിൻബലത്തിൽ മെൻ ഇൻ ബ്ലൂ വർദ്ധിത വീര്യത്തിൽ വരുമ്പോൾ , വെസ്റ്റ് ഇൻഡീസ് ഏകദിനത്തിൽ തുടർച്ചയായ ആറ് മത്സരങ്ങളുടെ തോൽവിക്ക് ശേഷമാണ് എത്തുന്നത്. റാങ്കിംഗിന്റെ കാര്യത്തിലും, ഇന്ത്യയും വെസ്റ്റ് ഇൻഡീസും രണ്ടും രണ്ടറ്റത്താണ് . കരീബിയൻ ടീം ഒമ്പതാം സ്ഥാനത്തും ടി20യിൽ ഏഴാം സ്ഥാനവുമായി താരതമ്യം ചെയ്യുമ്പോൾ ടി20യിൽ ഒന്നാം സ്ഥാനത്തും ഏകദിനത്തിൽ മൂന്നാം സ്ഥാനത്തുമാണ് ഇന്ത്യ.

വെസ്റ്റ് ഇൻഡീസിന്റെ ഏകദിന തകർച്ചയ്ക്ക് കാരണം അൻപത് ഓവർ കളിക്കാൻ കഴിയാത്തതാണ്. മുൻ ലോക ചാമ്പ്യന്മാർ 2019 ലോകകപ്പിന് ശേഷം വെറും ആറ് തവണയാണ് ഓവറുകളുടെ മുഴുവൻ ക്വാട്ടയും പൂർത്തിയാക്കിയത് , ഈ പ്രക്രിയയിൽ അവരുടെ അവസാന 13 ഏകദിന പരമ്പരകളിൽ ഒമ്പതും തോറ്റു.

ഇപ്പോൾ കരീബിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം ഒരു രണ്ടാം നിര ടീം അല്ലെ എന്ന് ചോദിച്ചപ്പോൾ കരീബിയൻ ബാറ്റിങ് കോച്ച് പറയുന്നത് ഇങ്ങനെ” ഇന്ത്യയുടെ രണ്ടാം നിര ടീം തന്നെ മികച്ചതാണ്. അവരോട് പോരാടുന്നത് തന്നെ ഞങ്ങൾക്ക് മികച്ച അനുഭവം ആയിരിക്കും.

Read more

എന്തായാലും ഇന്ത്യൻ യുവതാരങ്ങൾക്ക് കഴിവ് തെളിയിക്കാൻ പറ്റിയ അവസരമാണ്.