നമ്മളും ലോകചാമ്പ്യന്മാർ ആയിട്ടുള്ളവരാണ്, ആത്മാഭിമാനം നമുക്കുമുണ്ട്; ഇന്ത്യയുടെ മുന്നിൽ തോറ്റുകൊടുക്കേണ്ട ആവശ്യം ഇല്ല; ഇന്ത്യക്കെതിരെ കമ്രാൻ അക്മൽ

ഏഷ്യ കപ്പ് വേദി സംബന്ധിച്ച തർക്കങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. ഇന്ത്യ പാകിസ്ഥാനിൽ കളിക്കില്ല എന്ന നിലപാടുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ തങ്ങളും പങ്കെടുക്കില്ല എന്ന നിലപാടിലാണ് പാകിസ്താൻ നില്കുന്നത്. ഇന്ത്യയുടെ മത്സരങ്ങൾ യു.എ.ഇ യിൽ നടക്കാനാണ് സാധ്യതകൾ കൂടുതലായി കണക്കുന്നത്. പാകിസ്താന്റെ മുൻ താരം കമ്രാൻ അക്മൽ ഇതുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായം പറയുകാണ് ഇപ്പോൾ. ഏഷ്യ കപ്പ് പാകിസ്ഥാനിൽ നടന്നില്ല മറ്റ് എവിടെയാണ് നടക്കുന്നത് എങ്കിൽ പോലും പാകിസ്ഥാൻ കളിക്കണമെന്നും എന്നാൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ നിന്ന് അവർ പിന്മാറണം എന്നും അക്മൽ പറയുന്നു.

മുമ്പ് 50 ഓവർ, 20 ഓവർ ഫോർമാറ്റുകളിൽ മെൻ ഇൻ ഗ്രീൻ ലോക ചാമ്പ്യന്മാരായിരുന്നുവെന്നും ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ടീമായിരുന്നുവെന്നും പാകിസ്ഥാൻ എന്നതിനാൽ ആരുടേയും മുന്നിൽ താഴേണ്ട അവസ്ഥ ടീമിന് ഇല്ലെന്നും പറയുന്നു.

പാക്കിസ്ഥാനിൽ ക്രിക്കറ്റ് കളിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയ സാഹചര്യത്തിൽ തങ്ങളുടെ ആത്മാഭിമാനം കണക്കിലെടുത്ത് ഈ വർഷം അവസാനം നടക്കുന്ന ഏകദിന ലോകകപ്പിനായി പാകിസ്ഥാൻ ഇന്ത്യയിലേക്ക് പോകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

“നാദിർ അലി പോഡ്‌കാസ്റ്റ്” എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് അക്മൽ ഈ പരാമർശം നടത്തിയത്. അവന് പറഞ്ഞു:

“പാകിസ്ഥാൻ തീർച്ചയായും ഏഷ്യാ കപ്പ് കളിക്കണം, അത് യുഎഇയിൽ ആണെങ്കിലും, നോക്കൂ, ഇന്ത്യക്കാർക്ക് പാകിസ്ഥാനിലേക്ക് വരാൻ താൽപ്പര്യമില്ലെങ്കിൽ, അവിടെ നടക്കുന്ന ലോകകപ്പിൽ നമ്മൾ കളിക്കരുത്. “തീരുമാനം ഐസിസിയുടെയും പിസിബിയുടെയും കൈകളിലാണ്, ഞങ്ങൾ ബഹുമാനം അർഹിക്കുന്നു. ഞങ്ങൾ ലോക ചാമ്പ്യന്മാരുമാണ്. പ്രശ്നം രണ്ട് ബോർഡുകൾ തമ്മിലുള്ളതല്ല, അത് രണ്ട് സർക്കാരുകളുടെ കൈകളിലാണ്.”

2023ലെ ഏഷ്യാ കപ്പ് എവിടെയാണ് നടക്കുകയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല എന്നത് ശ്രദ്ധേയമാണ്. സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ കളിക്കാമെന്നും ബാക്കി മത്സരങ്ങൾ പാകിസ്ഥാനിലായിരിക്കുമെന്നും.