ടോസില്‍ ജയിച്ച് വിരാട്; പഞ്ചാബ് നിരയില്‍ സര്‍പ്രൈസുകള്‍

ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടോസ് നേടി. നാണയ ഭാഗ്യം ലഭിച്ച ആര്‍സിബി ബാറ്റ് ചെയ്യാനാണ്തീ രുമാനിച്ചത്. ജയി ച്ചാല്‍ റോയല്‍ ചലഞ്ചേഴ്‌സ് പ്ലേ ഓഫ് ഉറപ്പിക്കും. പഞ്ചാബ് കിങ്‌സിന് നില നില്‍പ്പിന്റെ പോരാട്ടമാണ്.

രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പിച്ചിന്റെ വേഗം കുറയുമെന്ന വിലയിരുത്തലാണ് കോഹ്ലിയെ ബാറ്റിംഗ് തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ റോയല്‍ ചലഞ്ചേഴ്‌സ് മാറ്റംവരുത്തിയിട്ടില്ല.

പഞ്ചാബ് കിങ്‌സ് നിരയില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ഫാബിയന്‍ അലന്‍, ദീപക് ഹൂഡ, നതാന്‍ എല്ലിസ് എന്നിവരെ ഒഴിവാക്കിയ പഞ്ചാബ് കിങ്‌സ് ഹര്‍പ്രീത് ബ്രാര്‍, സര്‍ഫ്രാസ് ഖാന്‍, മോയ്‌സസ് ഹെന്റിക്വസ് എന്നിവര്‍ക്ക് അവസരം നല്‍കി.