ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരം വിജയ് ശങ്കര്‍ വിവാഹിതനാകുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍ വിവാഹിതനാകുന്നു. വൈശാലി വിശ്വേശരനാണ് വധു.  വിവാഹനിശ്ചയം കഴിഞ്ഞ വിവരം വിജയ് ശങ്കര്‍ തന്നെയാണ് പുറത്തു വിട്ടത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വിജയ് ശങ്കര്‍ പങ്കുവെച്ചു.

ഐ.പി.എല്ലിനായി യു.എ.ഇയിലേക്ക് തിരിക്കും മുമ്പാണ് വിജയ് ശങ്കര്‍ വിവാഹനിശ്ചയ വേദിയിലെത്തിയത്. അടുത്ത മാസം യു.എ.ഇയില്‍ ആരംഭിക്കുന്ന ഐ.പി.എല്‍ 13ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് ഇരുപത്തൊന്‍പതുകാരനായ വിജയ് ശങ്കര്‍.

https://www.instagram.com/p/CEHdQA-Didr/?utm_source=ig_web_copy_link

ഇന്ത്യയ്ക്കായി ഇതുവരെ 12 ഏകദിനവും ഒന്‍പത് ടി20 മത്സരങ്ങളും വിജയ് ശങ്കര്‍ കളിച്ചു. ഏകദിനത്തില്‍ 31.85 ശരാശരിയില്‍ 223 റണ്‍സും ടി20യില്‍ 25.25 ശരാശരിയില്‍ 101 റണ്‍സുമാണ് സമ്പാദ്യം. ഏകദിനത്തില്‍ നാലും ടി20യില്‍ അഞ്ചും വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

Vijay Shankar
കോവിഡ് കാലത്ത് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് തമിഴ്‌നാട് സ്വദേശിയായ വിജയ് ശങ്കര്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലും നര്‍ത്തകിയായ ധനശ്രീ വര്‍മയുമായുള്ള വിവാഹ നിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്.