കരുത്ത് കാട്ടി ശ്രീശാന്ത്; 15 വര്‍ഷത്തിന് ശേഷം 5 വിക്കറ്റ് നേട്ടം

വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിനായി അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത് എസ്.ശ്രീശാന്ത്. ഉത്തര്‍ പ്രദേശിനെതിരേ നടക്കുന്ന കളിയിലാണ് ശ്രീശാന്തിന്റെ മിന്നും പ്രകടനം. അവസാന മൂന്ന് ഓവറിലാണ് അഞ്ചില്‍ നാല് വിക്കറ്റും ശ്രീശാന്ത് വീഴ്ത്തിയത്.

9.4 ഓവറില്‍ 65 റണ്‍സ് വിട്ടുകൊടുത്താണ് ശ്രീശാന്ത് അഞ്ചു പേരെ പുറത്താക്കിയത്. അഭിഷേക് ഗോസ്വാമി, അക്ഷ്ദീപ് നാഥ്, ഭുവനേശ്വര്‍, മൊഹ്സിന്‍ ഖാന്‍, ശിവം ശര്‍മ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ഇരകള്‍.

Image result for Vijay Hazare Trophy sreesanth

15 വര്‍ഷത്തിനു ശേഷമാണ് ശ്രീശാന്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 2006ലായിരുന്നു ശ്രീശാന്ത് ആദ്യമായി ഒരു ഫസ്റ്റ് ക്ലാസ് മല്‍സരത്തില്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്തത്.

Image result for Vijay Hazare Trophy robin uthappa

ശ്രീശാന്തിന്റെ ബോളിംഗ് മികവില്‍ ആദ്യം ബാറ്റു ചെയ്ത ഉത്തര്‍പ്രദേശിനെ കേരളം 284 ല്‍ ഒതുക്കി. മറുപടി ബാറ്റിംഗില്‍ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എടുത്തിട്ടുണ്ട്. ഏഴ് റണ്‍സെടുത്ത വിഷ്ണു വിനോദിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. ഓപ്പണര്‍ റോബിന്‍ ഉത്തപ്പ 30 റണ്‍സുമായി ക്രീസിലുണ്ട്.