നാല് വിക്കറ്റുമായി ശ്രീശാന്ത്; ബിഹാറിനെ എറിഞ്ഞുടച്ച് കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി മറ്റൊരു തകര്‍പ്പന്‍ ബോളിംഗ് പ്രകടനവുമായി എസ്. ശ്രീശാന്ത്. ബിഹാറിനെതിരായി നടക്കുന്ന മത്സരത്തില്‍ 9 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി ശ്രീശാന്ത് നാല് വിക്കറ്റ് വീഴ്ത്തി.

ശ്രീശാന്തിന്റെ ബോളിംഗ് മികവില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബീഹാര്‍ 148 റണ്‍സിന് ഓള്‍ഔട്ടായി. ജലജ് സക്‌സേന 10 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി മൂന്നും എം.ഡി നിധീഷ് എട്ട് ഓവറില്‍ 30 റണ്‍സ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി. അക്ഷയ് ചന്ദ്രന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

Syed Mushtaq Ali Trophy 2020-21: S Sreesanth Sledges Yashasvi Jaiswal, Gets a Fitting Reply From

89 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സും സഹിതം 64 റണ്‍സെടുത്ത ബാബുല്‍ കുമാറാണ് ബിഹാറിന്റെ ടോപ് സ്‌കോറര്‍. ഒരുവേള അഞ്ചിന് 74 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ബിഹാറിനെ, ആറാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അശുതോഷ് അമനൊപ്പം (39 പന്തില്‍ 18) ബാബുല്‍ കൂട്ടിച്ചേര്‍ത്ത 46 റണ്‍സാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

Vijay Hazare Trophy 2021: Kerala Starts with win against odisha | Vijay Hazare Trophy 2021 : കേരളത്തിന് വിജയത്തോടെ തുടക്കം; Robin Uthappa ക്ക് സെഞ്ചുറി, നിരാശപ്പെടുത്തി Sanju Samson | News in Malayalam

മറുപടി ബാറ്റിംഗില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സെന്ന നിലയിലാണ്. 12 ബോളില്‍ 37 റണ്‍സെടുത്ത വിഷ്ണു വിനോദിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. 4 സിക്‌സും 2 ഫോറും അടങ്ങുന്നതായിരുന്നു വിഷ്ണുവിന്റെ ഇന്നിംഗ്‌സ്. 17 ബോളില്‍ 38 റണ്‍സെടുത്ത് റോബിന്‍ ഉത്തപ്പ ക്രീസിലുണ്ട്.