വൈഭവ് അടുത്ത ഐപിഎൽ കിരീടം ഞങ്ങൾക്ക് നേടി തരും: റിയാൻ പരാഗ്

ഐപിഎലിൽ ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റുകൾക്ക് തോല്പിച്ച് രാജകീയമായി ഫൈനലിലേക്ക് പ്രവേശിച്ച് ഗുജറാത്ത് ടൈറ്റൻസ്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ സെഞ്ച്വറി മികവിലാണ് ഗുജറാത്തിനു വിജയിക്കാൻ സാധിച്ചത്. രാജസ്ഥാന് വേണ്ടി യുവ താരം വൈഭവ് സൂര്യവൻഷി 96 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 214 റൺസ് നേടി. ഓപ്പണർ വൈഭവ് സൂര്യവൻഷിയുടെയും (96) രവീന്ദ്ര ജഡേജ (45*) ഡൊണോവൻ ഫെറേയ്‌റ (38*) റൺസിന്റെയും മികവിലാണ് രാജസ്ഥാൻ കൂറ്റൻ സ്‌കോറിൽ എത്തിയത്. വൈഭവ് 8 ഫോറും 7 സിക്‌സും അടക്കമാണ് 96 റൺസ് നേടിയത്. ഇപ്പോഴിതാ വൈഭവിന്റെ മികവിനെ പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് രാജസ്ഥാൻ നായകൻ റിയാൻ പരാഗ്.

Read more

‘ വൈഭവിന്റെ ഇന്നിങ്‌സ് നിങ്ങൾ നോക്കു, അവൻ ഓരോ ഷോട്ടുകളും കാൽകുലേറ്റ് ചെയ്താണ് കളിക്കുന്നത്. അവൻ അവന്റെ കരിയറിൽ ഒരുപാട് നേട്ടങ്ങൾ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട് കൂടാതെ രാജസ്ഥാന് വേണ്ടി അവൻ സെക്കന്റ് ടൈറ്റിൽ നേടി തരുമെന്ന വിശ്വാസവും എനിക്കുണ്ട്’ റിയാൻ പരാഗ് പറഞ്ഞു.