വൈഭവിന് അപ്പോ ഇതും വശമുണ്ടല്ലേ, ഇം​ഗ്ലണ്ടിനെതിരെ ഞെട്ടിച്ച് കൗമാര താരം, അവനിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ

ഐപിഎലിൽ രാജസ്ഥാൻ റോയൽസിനായി മിന്നും സെഞ്ച്വറി നേടി വാർത്തകളിൽ നിറഞ്ഞ താരമാണ് വൈഭവ് സൂര്യവൻഷി. 14 വയസുകാരനായ താരത്തെ 1.10 കോടി രൂപ മുടക്കിയാണ് ആർആർ മാനേജ്മെന്റ് ടീമിൽ എത്തിച്ചത്. ഐപിഎലിൽ രാജസ്ഥാന്റെ ഓപ്പണിങ് ബാറ്ററായി ഇനിയുളള സീസണിലും വൈഭവ് തന്നെ തുടരാനാണ് സാധ്യത. ഐപിഎലിന് ശേഷം ഇം​ഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലാണ് വൈഭവ് സൂര്യവൻഷി കളിക്കുന്നത്.

ഈ സീരീസിലും ബാറ്റിങ്ങിൽ മിന്നുംഫോമിലാണ് കൗമാര താരമുളളത്. ബാറ്റിങ് വെടിക്കെട്ടിന് പിന്നാലെ കഴിഞ്ഞ ദിവസം ബോൾ ചെയ്തും വൈഭവ് ആരാധകരെ ഞെട്ടിച്ചു. ഒരു ഓവർ ഏറിഞ്ഞ താരം 14 റൺസാണ് വിട്ടുകൊടുത്തത്. വിക്കറ്റ് വീഴ്ത്താൻ സാധിച്ചില്ലെങ്കിലും ബോളറായും തന്റെ സേവനം ടീമിന് ഉണ്ടാകുമെന്ന് താരം കാണിച്ചുതരുകയായിരുന്നു.

Read more

ലെഫ്റ്റ് ഹാൻഡ് ഓഫ് സ്പിന്നറാണ് വൈഭവ് സൂര്യവൻഷി. മത്സരത്തിൽ ഇം​ഗ്ലണ്ട് അണ്ടർ 19 ടീമാണ് വിജയിച്ചത്. ഇന്ത്യ ഉയർ‌ത്തിയ 291 റൺസ് വിജയലക്ഷ്യം 49.3 ഓവറിൽ മറികടക്കുകയായിരുന്നു ഇം​ഗ്ലണ്ട് ടീം. ഓപ്പണിങ് ബാറ്ററായി ഇറങ്ങി 34 പന്തിൽ 45 റൺസാണ് വൈഭവ് നേടിയത്.