ഓസീസ് ബൗളിംഗിനെ തകര്‍ത്ത ഹാര്‍നൂര്‍സിംഗ് ; സ്പിന്നായാലും ഡവാള്‍ഡിന പ്രശ്‌നമല്ല, പന്ത് പവലിയനില്‍ എത്തും

അണ്ടര്‍ 19 ലോകകപ്പ് പ്രതിഭകളുടെ അക്ഷയഖനിയായിട്ടാണ് കണക്കാക്കുന്നത്. മൊഹമ്മദ് കൈഫ്, യുവ്‌രാജ്‌സിംഗ്, വിരാട് കോഹ്ലി, പൃഥ്വിഷാ പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണായി മാറിയ അനേകം പേരുകളുണ്ട് പലതവണ അണ്ടര്‍ 19 ലോക ചാംപ്യന്മാരായ ഇന്ത്യയ്ക്ക്. ലോക ടെസ്റ്റ് ചാംപ്യന്മാരായ ന്യൂസിലന്റിന്റെ കെയ്ല്‍ വില്‍സണും ഇംഗ്‌ളണ്ട് നായകന്‍ ജോ റൂട്ടും ഓസ്‌ട്രേലിയയുടെ സ്മിത്തുമെല്ലാം കൗമാര ലോകകപ്പില്‍ കഴിവ് തെളിയിച്ച് ലോകക്രിക്കറ്റിന്റെ നെറുകയിലേക്ക് ഉയര്‍ന്നവരാണ്.

ക്രിക്കറ്റ് കുടുംബത്തില്‍ നിന്നും വരുന്ന ഇന്ത്യന്‍ നായകന്‍ ഹാര്‍നൂര്‍

ഇത്തവണ ലോകകകപ്പില്‍ ഈ അഞ്ചുപേരെ ശ്രദ്ധിച്ചുകൊള്ളാനാണ് ക്രിക്കറ്റ്് വിദഗ്ദ്ധര്‍ പറയുന്നത്. ഇതില്‍ ഒന്നാമത്തെ പേര് ഇന്ത്യന്‍ കൗമാരടീമിന്റെ നായകന്‍ ഹാര്‍നൂര്‍ സിംഗിന്റേതാണ്. ഇടംകയ്യന്‍ ഓപ്പണറാണ് ഹാര്‍നൂര്‍ സിംഗ്. ക്രിക്കറ്റ് ഭ്രാന്തുള്ള കുടുംബത്തില്‍ നിന്നും വരുന്ന ഹാര്‍നൂര്‍ കഴിഞ്ഞ വര്‍ഷം ചലഞ്ചര്‍ ക്രോഫിയില്‍ മൂന്ന് സെഞ്ച്വറി നേടിക്കൊണ്ടാണ് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ലോകകപ്പിന്റെ സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ ടീമിനായി 100 റണ്‍സ് നേടുകയും ചെയ്തു. 16 ബൗണ്ടറികളാണ് ഹാര്‍നൂര്‍ ഈ മത്സരത്തില്‍ അടിച്ചു തകര്‍ത്തത്.

ഇടംകയ്യന്‍ സീമര്‍ രവിഹുമാര്‍

ഹാര്‍നൂറാണ് ഇന്ത്യയുടെ ബാറ്റിംഗ് കരുത്തെങ്കില്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ ബൗളിംഗിന്റെ കുന്തമുന ഇടംകയ്യന്‍ സീമറായ രവികുമാറാണ്. ബൗളിംഗില്‍ കാട്ടുന്ന നിയന്ത്രണമാണ് രവിയെ വ്യത്യസ്തനാക്കുന്നത്. ഈ വാംഅപ്പ് മത്സരത്തില്‍ നാലു വിക്കറ്റുകളാണ് വീ്‌ഴ്ത്തിയത്. വിക്കറ്റ് വീഴ്ത്തുന്നതിനൊപ്പം എതിരാളികള്‍ക്ക് റണ്‍സ് നല്‍കുന്നതില്‍ കാട്ടുന്ന പിശുക്കും രവിയെ മറ്റു ബൗളര്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നു. നാളത്തെ ജസ്പ്രീത് ബൂംറയെന്നാണ് വിലയിരുത്തല്‍.

പാകിസ്താന്റെ ക്വാസീം അക്രം

2020 സെപ്തംബറില്‍ സെന്‍ട്രല്‍ പഞ്ചാബിനായി ട്വന്റി20 യില്‍ അരങ്ങേറിക്കൊണ്ടായിരുന്നു ക്വാസീം അക്രം വരവ് അറിയിച്ചത്. അണ്ടര്‍ 19 ലോകകപപില്‍ ഒരു പക്ഷേ ഏറ്റവും പരിചയ സമ്പനന്നായ താരം ഈ ഓള്‍റൗണ്ടറായിരിക്കും. ഫസ്റ്റ്ക്ലാസ്സ് മത്സരത്തില്‍ 35.36 ന്റെ ഒന്നാന്തരം ശരാശരിയും ക്വാസീമിനുണ്ട്. ട്വന്റി20യില്‍ അടിച്ചു തകര്‍ക്കുന്ന ക്വാസീമിന്റെ സ്‌ട്രൈക്ക്‌റേറ്റ് 152 ആണ്. 15 ലിസറ്റ് എ മത്സരങ്ങളിലൂം ക്വാസീം മികവ് കാട്ടിയിട്ടുണ്ട്. 51 ശരാശിയും 100 ന് മേല്‍ സ്‌ട്രൈ്ക്ക്് റേറ്റുമുണ്ട്.

ഡവാള്‍ഡ് ബ്രെവിസ്, ദക്ഷിണാഫ്രിക്കയുടെ അടുത്ത ഡിവിലിയേഴ്‌സ്

ദക്ഷിണാഫ്രിക്കയുടെ അടുത്ത ഡിവിലിയേ്‌സ്് എന്ന് നിസ്സംശയം പറയാവുന്ന താരമാണ് അണ്ടര്‍ 19 ലോകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിലെ ഡവാള്‍ഡ് ബ്രെവിസ്. ആക്രമണകാരിയായ ബാറ്റ്‌സ്മാന്‍. ബൗണ്ടറികള്‍ അടിച്ചു തകര്‍ക്കുന്ന ഡവാള്‍ഡിന് സ്പിന്നിനെതിരേയും നന്നായി കളിക്കാനാകും. ബാറ്റിംഗിനൊപ്പം ലെഗ് ബ്രേക്ക് ബൗളറായും ഡവാള്‍ഡിനെ ഉപയോഗിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക്്് ആകും. കഴിഞ്ഞ മാസം വെസ്റ്റിന്‍ഡീസ് അണ്ടര്‍ 19 ടീമിനെതിരേ നടന്ന മൂന്ന് ഏകദിനത്തില്‍ പത്തു വിക്കറ്റുകളാണ് ഡവാള്‍ഡ് വീഴ്ത്തിയത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഫോമിലല്ല എന്നത് എതിര്‍ടീമുകള്‍ക്ക് ഗുണകരമായി മാറിയേക്കാം. 2021 ഒക്‌ടോബര്‍ 8 ന് ട്വന്റി20 മത്സരത്തില്‍ ഇറങ്ങി.