'തടയാനാവുമോയെന്ന് ശ്രമിച്ചുനോക്കൂ'; ജുറേലിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ പരാഗിന്റെ പ്രതികരണം

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. ടീമില്‍ യുവ വിക്കറ്റ് കീപ്പര്‍ ദ്രുവ് ജുറേലിന് തികച്ചും അപ്രതീക്ഷിതമായി ടീമിലേക്ക് വിളിയെത്തി. സര്‍ഫറാസ് ഖാന്‍, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, റിങ്കു സിംഗ് എന്നിവരെയെല്ലാം മറികടന്നാണ് ജുറേല്‍ ടീമിലേക്കെത്തിയിരിക്കുന്നത്.

ഇപ്പോഴിതാ ജുറേലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനോട് പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് റിയാന്‍ പരാഗ്. തന്നെ വീണ്ടും തഴഞ്ഞ സെലക്ഷന്‍ കമ്മിറ്റി ജുറേലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ പരിഭവമില്ലെന്നാണ് താരം പറയുന്നത്.

‘എന്റെ ആണ്‍കുട്ടി ഇപ്പോള്‍ ഇന്ത്യന്‍ താരം ആയിരിക്കുകയാണ്. നിങ്ങള്‍ക്കവനെ തടയാനാവുമോയെന്ന് ശ്രമിച്ചുനോക്കൂ’ പരാഗ് എക്സില്‍ കുറിച്ചു. ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ പരാഗും ജുറേലും സഹതാരങ്ങളാണ്.

പരമ്പരയില്‍ ഇന്ത്യ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുലിനെയാവും പരിഗണിക്കുക. ബാക്കപ്പ് കീപ്പര്‍മാരായി ജുറേലിനൊപ്പം കെ എസ് ഭരത്തുമുണ്ട്. അതിനാല്‍ പ്ലേയിംഗ് ഇലവനിലേക്ക് താരമെത്താന്‍ സാധ്യത കുറവാണ്. എന്നാലും താരത്തിന് ഈ സെലക്ഷന്‍ തന്നെ സ്വപ്‌ന സാഫല്യമാണ്.