ഈ ഐ.പി.എൽ സീസൺ തുടക്കം മുതൽ അര്‍ജുനെ കളിപ്പിക്കാതിരിക്കുന്നതിലുള്ള അമര്‍ഷം ആരാധകര്‍ പരസ്യമായി തന്നെ പ്രകടനമാക്കിയിരുന്നു. എന്തുകൊണ്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ കളിപ്പിക്കുന്നില്ല, താരത്തെ അവസാന മത്സരത്തിൽ ടീമിൽ ഉൾപ്പെടുത്തണം തുടങ്ങിയ ചോദ്യങ്ങൾ മുംബൈ ഇന്ത്യൻസ് സോഷ്യൽ മീഡിയ പേജുകളിൽ നിറഞ്ഞിരുന്നു.
ഐപിഎൽ 2022 പ്ലേഓഫ് റേസിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി എംഐ മാറിയിരുന്നു. ആകെ വെറും നാല് ജയമാണ് ടീമിനകെ നേടാൻ സാധിച്ചത്. മെഗാ ലേലം മുതൽ കാര്യങ്ങൾ കൈവിട്ട് പോയിരുന്നു. അതിനാൽ തന്നെ ചരിത്രത്തിലെ തന്നെ തങ്ങളുടെ ഏറ്റവും മോശം ടീമുമാമായിട്ടിറങ്ങിയ മുംബൈ അമ്പേ പരാജയമായി.
അർജുൻ തെൻഡുൽക്കറിന്റെ കളിയിൽ കുറച്ചുകൂടി മാറ്റം വരാനുണ്ട്. മുംബൈ ഇന്ത്യൻസ് പോലൊരു ടീമിനു കളിക്കുമ്പോൾ, ടീമിൽ അംഗമാകുന്നതും കളത്തിലിറങ്ങുന്നതും രണ്ടാണ്. അർജുന്റെ കളിയും ഇനിയും മെച്ചപ്പെടാനുണ്ട്. എല്ലാവർക്കും അവസരം നൽകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, പ്ലേയിങ് ഇലവനിലെ സ്ഥാനം നേടിയെടുക്കേണ്ടതാണ്. അർജുന്റ കളിയിൽ, പ്രത്യേകിച്ച് ബാറ്റിങ്ങിലും ഫീൽഡിങ്ങിലും കുറച്ചുകൂടി പുരോഗതി വരണം. ഭാവിയിൽ അർജുൻ ആവശ്യമായ മാറ്റങ്ങളെല്ലാം വരുത്തി ടീമിൽ ഇടം നേടുമെന്ന് കരുതാം” ഇതായിരുന്നു താരത്തെ ഷെയിൻ ബോണ്ട് നൽകിയ വിശദീകരണം.
അർജുൻ കളിപ്പിക്കാത്തതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുകയാണ് കപിൽ ദേവ്. “എന്തുകൊണ്ടാണ് എല്ലാവരും അവനെക്കുറിച്ച് സംസാരിക്കുന്നത്? കാരണം അവൻ സച്ചിൻ ടെണ്ടുൽക്കറുടെ മകനാണ്. അവൻ സ്വന്തം ക്രിക്കറ്റ് കളിക്കട്ടെ, സച്ചിനോട് താരതമ്യം ചെയ്യരുത്. അദ്ദേഹത്തിന്റെ മകനായതുകൊണ്ട് ഗുണങ്ങളും ദോഷങ്ങളും അർജുനുണ്ട്. ഡോൺ ബ്രാഡ്മാന്റെ മകൻ അതിനാൽ തന്റെ പേര് മാറ്റി. ഒരു വലിയ പേര് നിങ്ങളുടെ കൂഡ്‌സ് ഉള്ളപ്പോൾ ആളുകൾ നിങ്ങളിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കും. ചില സമയത്ത് പ്രതീക്ഷകൾക്ക് ഒത്തുയരാൻ സാധിക്കില്ല.”
Read more
“അർജുന്റെ മേൽ സമ്മർദ്ദം ചെലുത്തരുത്. അവൻ ഒരു ചെറിയ കുട്ടിയാണ്. സച്ചിന്റെ മകനെ ഉപദേശിക്കാൻ നമ്മൾ ആരാണ്? എന്നിട്ടും ഞാൻ അവനോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു … ക്രിക്കറ്റ് ആസ്വദിക്കൂ, ഒന്നും തെളിയിക്കേണ്ട ആവശ്യമില്ല, നിങ്ങൾക്ക് നിങ്ങളുടെ പിതാവിനെപ്പോലെ 50 ശതമാനമെങ്കിലും ആവാൻ കഴിഞ്ഞാൽ… അതിലും മെച്ചമൊന്നുമില്ല. ടെണ്ടുൽക്കർ എന്ന പേര് ഉയർന്നുവരുമ്പോൾ, ഞങ്ങളുടെ പ്രതീക്ഷകൾ ഉയരും, കാരണം സച്ചിൻ അത്രയും മഹാനായിരുന്നു.”