ബിസിസിഐ എന്തോ മഹാകാര്യം ചെയ്തിരിക്കുന്നു എന്ന് ചിന്തിക്കുന്നവരോട്, കളിക്കാരുടെ ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണം ആരാണ്...

ഇഷാന്‍ കിഷനും ശ്രേയസ്സ് അയ്യരും ബിസിസിഐയുടെ പുതിയ കോണ്‍ട്രാക്ട് ലിസ്റ്റില്‍ നിന്നും പുറത്തായിരിക്കുന്നു. ബിസിസിഐ എന്തോ മഹാകാര്യം ചെയ്തിരിക്കുന്നു എന്ന് ചിന്തിക്കുന്നവരോട് പറയാനുള്ളത് കളിക്കാരുടെ ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണം ബിസിസിഐ തന്നെയാണ്.

ഇന്റര്‍നാഷണല്‍ / ഡൊമസ്റ്റിക് ക്രിക്കറ്റിനേക്കാളും മുകളില്‍ ഐപിഎലിനെ ബിസിസിഐ പ്രതിഷ്ഠിച്ചതിന്റെ അനന്തരഫലമാണ് ഈ കാണുന്നതെല്ലാം. 2021ല്‍ ഇംഗ്ലണ്ടില്‍ ഒരു സീരീസ് വിജയത്തിനടുത്തെത്തിയ ടീമിനെ കോവിഡ് ബബിളിന്റെ പേരില്‍ ഐപിഎല്‍ വൈകുമെന്ന കാരണത്താല്‍ അവസാന ടെസ്റ്റ് കളിപ്പിക്കാതെ ബിസിസിഐ തിരിച്ച് വിളിച്ചിരുന്നു. രണ്ട് WTC ഫൈനലിനും ഇംപോര്‍ട്ടന്‍സ് കൊടുക്കാതെ അതിന് തൊട്ട് മുന്‍പ് നടന്ന ഐപിഎലി ല്‍ പ്രധാന കളിക്കാരുടെ പ്രാധിനിത്യം ഉറപ്പിക്കുന്നതിലായിരുന്നു ബിസിസിഐയുടെ താല്‍പര്യം..

ഐപിഎല്‍ നടക്കുന്ന സമയങ്ങളില്‍ വരുമാനം കുറഞ്ഞ ബോര്‍ഡുകളെ പ്രെഷറൈസ് ചെയ്ത് അവരുടെ പ്രധാന കളിക്കാരുടെ പാര്‍ട്ടിസിപ്പേഷന്‍ ബിസിസിഐ ഉറപ്പിക്കാറുണ്ട്. അതിലും ഉപരിയായി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പ്രധാന സോഴ്‌സ് ആയ രഞ്ജി ട്രോഫിയെ പൂര്‍ണ്ണമായും തഴഞ്ഞ് ഐപിഎലില്‍ നന്നായി കളിക്കുന്നവരെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തുന്നിടം വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു..

നിലവില്‍ ബിസിസിഐയും ഇംപോര്‍ട്ടന്‍സ് കൊടുക്കാത്ത ടൂര്‍ണ്ണമെന്റ് ആയി മാറിയ രഞ്ജി ട്രോഫിയില്‍ കളിക്കുന്നത് എന്തിനാണെന്ന് കളിക്കാര്‍ക്ക് തോന്നിയാല്‍ അതിന് കുറ്റം പറയേണ്ടത് ആരെയാണ്? മറ്റു ലീഗുകളില്‍ കളിപ്പിക്കാതെ ലോക്ക് ചെയ്തും ഫ്രീ ആക്കി വിടാതെ ബിസിസിഐയുടെ കളിപ്പാവകളാക്കി കളിക്കാരെ നിര്‍ത്തുന്നതിന്റേയും സൈഡ് എഫക്ട് ആണ് പ്രഷര്‍ മാനേജ് ചെയ്യാന്‍ പറ്റാത്ത യുവതാരങ്ങള്‍.. ഈ ഡിക്ടേറ്റര്‍ഷിപ്പ് ഒരിക്കല്‍ പൊട്ടിത്തെറിക്കും.. പൊട്ടിത്തെറിക്കണം..

എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍