ചെന്നൈയ്ക്ക് വേണ്ടിയാണ് കളിക്കുന്നതെന്ന് വിചാരിച്ച് ബോള്‍ എറിയൂ; മൈതാനത്ത് ജഡേജയ്ക്ക് നേരെ രോഹിത്തിന്‍റെ രൂക്ഷ പരിഹാസം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ രവീന്ദ്ര ജഡേജയുടെ പിഴവില്‍ സര്‍ഫറാസ് ഖാന്‍ റണ്ണൗട്ടായപ്പോള്‍ രോഹിത് ശര്‍മ്മ രോഷത്തോടെയാണ് അതിനോട് പ്രതികരിച്ചത്. കളിയുടെ രണ്ടാം ദിനത്തില്‍, ഇന്ത്യന്‍ നായകന്‍ ജഡേജയെ പരിഹസിക്കുന്ന ഒരു പരാമര്‍ശം നടത്തി. അവസാന സെഷനില്‍ ജഡേജ രണ്ട് നോ ബോളുകള്‍ എറിഞ്ഞതിന് പിന്നാലെയായിരുന്നു രോഹിത്തിന്റെ പരിഹാസം.

ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സിന്റെ 29-ാം ഓവറില്‍ ഒല്ലി പോപ്പിനെ മുഹമ്മദ് സിറാജ് പുറത്താക്കിയ ശേഷം, രോഹിത് ജഡേജയെ തിരികെ കൊണ്ടുവന്നു. 30-ാം ഓവറില്‍ ജഡേജ രണ്ട് തവണ വര മറികടന്നത് രോഹിതിനെ അത്ഭുതപ്പെടുത്തി. പുതിയ ബാറ്റര്‍ ജോ റൂട്ടിന് ബോള്‍ ചെയ്യുമ്പോഴായിരുന്നു ജഡേജ രണ്ട് നോബോളുകള്‍ എറിഞ്ഞത്.

ഇതിനെ താരത്തെ അറിഞ്ഞ് ട്രോളിയാണ് രോഹിത് നേരിട്ടത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ചെന്നൈ സൂപ്പര്‍ കിംഗ്സിനായി (സിഎസ്‌കെ) ചെയ്യുന്നതുപോലെ പന്തെറിയൂ എന്നാണ് രോഹിത് തമാശയായി പറഞ്ഞു.

”യാര്‍, യേ ജഡേജ ഐപിഎല്‍ മേം ടു ഇറ്റ്നെ നോ-ബോള്‍സ് നഹി ഡാല്‍റ്റ. ടി20 സമാജ് കെ ബൗളിംഗ് കര്‍, ജദ്ദു. (ഐപിഎല്ലില്‍ ജഡേജ നോ ബോള്‍ എറിയില്ല. ഇതൊരു ഐപിഎല്‍ ഗെയിമായി എടുത്ത് ബൗള്‍ ചെയ്യൂ, ജഡ്ഡു” രോഹിത് താരത്തോട് തമാശയായി പറഞ്ഞു.