ആ രണ്ട് പന്തുകൾ അയാളെ ബാധിച്ചു, ആ മത്സരത്തിൽ തന്നെ ടീമിൽ എടുക്കരുതെന്ന് സൂര്യകുമാർ പ്രാർത്ഥിക്കണം; ചിലപ്പോൾ അത് കരിയർ എൻഡിലേക്ക് നയിക്കും

Abhilash Aby

അന്താരാഷ്ട്ര ക്രിക്കറ്റിൽ കോച്ചിംഗ് സ്റ്റാഫിൻ്റെ പ്രധാന ജോലികളിൽ ഒന്ന് സ്വന്തം ടീമിലെയും എതിർ ടീമിലെയും ശക്തി ദൗർബല്യങ്ങളെ ഡി കോഡ് ചെയ്ത് അതിനെ തങ്ങൾക്ക് അനുകൂലമാക്കുക എന്നതാണ് . സ്പിന്നിനെ കളിക്കുന്നതിൽ പേരുകേട്ട ഇന്ത്യൻ നിരയെ അജന്ത മെൻഡിസ് എന്ന മിസ്റ്ററി സ്പിന്നർ കശക്കിയെറിഞ്ഞതും ഇത്തരം ഒരു ഡി കോഡിംഗിന് ശേഷം അദ്ദേഹത്തിൻ്റെ കരിയർ തന്നെ വളരെ മികച്ചതാകാതെ പോയതും നാം കണ്ടതാണ്. സച്ചിൻ എന്ന ജീനിയസിൻ്റെ സാങ്കേതിക ഉപദേശം അതിന് സഹായിച്ചതായി അക്കാലത്ത് പൊതുവേ ഇന്നിംഗ്സിൻ്റെ തുടക്കത്തിൽ മികച്ച സ്പിന്നർമാർ വരിഞ്ഞുമുറുക്കിയിരുന്ന യുവരാജ് സിംഗ് വ്യക്തമാക്കിയിരുന്നു.

,സ്വന്തം കാര്യത്തിലും ഇതുപോലൊരു സാഹചര്യത്തിൽ തൻ്റെ ഫേവറീറ്റ് ഷോട്ടുകൾ ഒഴിവാക്കിക്കൊണ്ട് ഓസീസിനെതിരേ മാരത്തോൺ ഇന്നിംഗ്സ് കളിച്ച സച്ചിൻ ഒരു മാതൃക തന്നെയാണ് . ജെയിംസ് ആൻഡേഴ്സൺ എന്ന പ്രായമില്ലാത്ത ജീനിയസ് ,താൻ നേരിടുന്ന രണ്ടാം തലമുറയിലെ ഏറ്റവും മികച്ചവരിൽ ഒരുവനായ കോഹ്ലിയെ സ്വന്തം ഫേവറിറ്റ് ഷോട്ട് കളിപ്പിച്ചു തന്നെ നിരന്തരം സ്ലിപ്പിൽ എത്തിച്ചിരുന്നു , ഒരു പരിധിവരെ ഇന്ന് കോഹ്ലി അത് അതിജീവിക്കുന്നു എങ്കിലും ആ ഒരു വിടവ് ഇന്നും സമർദ്ധരായ ബൗളർമാർ മുതലെടുക്കുന്നുണ്ട് .കാലഘട്ടം വച്ച് നോക്കുമ്പോൾ റിക്കി പോണ്ടിംഗിന് ശേഷം ഒരൽപ്പം ഷോർട്ടാകുന്ന പന്തിനെ ഗ്യാലറിയിൽ എത്തിയ്ക്കുന്ന പുൾ ഷോട്ടുകളിൽ ഏറ്റവും മികവ് രോഹിതിനാണ് ,അവസാന ഏകദിനമുൾപ്പെടെ ടെസ്റ്റ് മാച്ചുകളിലടക്കം ആ ഷോട്ടിനോടുള്ള പ്രണയം ഒരു പക്ഷേ ഓവർ കോൺഫിഡൻസ് രോഹിതിന് കെണിയാകുന്നുണ്ട് .

വൈറ്റ് ബോൾ ക്രിക്കറ്റിൽ ആദ്യ പന്തു തന്നെ സെൻസേഷണൽ പേസർ ആർച്ചറിനെ സിക്സർ പറത്തി തുടങ്ങിയ സൂര്യകുമാർ യാദവ് ഒരു പക്ഷേ ഒരു അതിജീവന പരീക്ഷണത്തിൻ്റെ ഫെയ്സിലാണ് ഇപ്പോൾ .ഓഫ് സ്റ്റംബ് ലൈനിൽ വരുന്ന പന്തുപോലും ഫൈൻ ലെഗിലേയ്ക്ക് കളിയ്ക്കുന്ന ഒരു കളിക്കാരൻ്റെ സ്റ്റംബ്സിനെ ആക്രമിക്കുന്നത് അബദ്ധമാകുമെന്ന ധാരണ ,ഒരു പക്ഷേ അങ്ങനെ ശ്രമിച്ചപ്പോഴെല്ലാം ബൗണ്ടറികൾ പോയിട്ടുണ്ടാകും ,സ്റ്റാർക്കിൻ്റെ രണ്ട് പന്തുകളിലൂടെ തെറ്റിദ്ധാരണയായി മാറ്റപ്പെടുമോ ? ആ വലിയ കുഴിയിൽ നിന്നും കയറാനുള്ള ശ്രമത്തിൽ ബാറ്റിംഗ് ഓർഡറിൽ താഴെ ഇറങ്ങിയിട്ട് സംഭവിച്ച അടുത്ത ദുരന്തം മാനസികമായി അയാളെ തളർത്താനെ ഉപകരിക്കുള്ളൂ ,ഒരു പക്ഷേ ആ മാച്ചിൽ റെസ്റ്റ് ആയിരുന്നു ഇതിലും അഭികാമ്യം .

അന്താരാഷ്ട്ര മൽസരങ്ങളിൽ ബോൾട്ടോ ,ഷഹീനോ ,റബാദയോ ഒക്കെ തുടരാൻ ആഗ്രഹിക്കുന്നതും സ്റ്റാർക്കിൻ്റെ ഈ ആധിപത്യമാകും . ഐ.പി.എൽ സൂര്യയുടെ ആത്മവിശ്വാസം ഉയർത്താനെങ്കിലും ഉതകട്ടെ .ഓസീസ് അറ്റാക്കിനെതിരേ WTC ഫൈനലിൽ സൂര്യയെ പരീക്ഷിയ്ക്കുമെങ്കിൽ അതൊരു ഞാണിൻമേൽ കളിയാകും ,അയാളുടെ കരിയറിനു തന്നെ.

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ