മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ ഏഷ്യന്‍ ഗെയിംസിനുള്ള ടീമിന്റെ ക്യാപ്റ്റനാക്കണമായിരുന്നു എന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. ഏഷ്യന്‍ ഗെയിംസില്‍ കളിക്കാന്‍ സഞ്ജുവിന് യോഗ്യത ഉണ്ടെന്നും താരത്തെ ടീമിലുള്‍പ്പെടുത്താത്തത് തന്നെ ഞെട്ടിക്കുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്തുവെന്നും ചോപ്ര പറഞ്ഞു.
ലോകകപ്പ് ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയില്ല. ഏഷ്യന്‍ ഗെയിംസ് ടീമില്‍ സഞ്ജു ഉള്‍പ്പെടണമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ സഞ്ജു സാംസണ്‍ ഇല്ലാതിരുന്നത് എന്നെ ഞെട്ടിക്കുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്തു.
ഇത് ശരിയല്ല. ലോകകപ്പ് ടീമിന്റെ തൊട്ടടുത്ത് വരെ സഞ്ജു എത്തി. അതുകൊണ്ട് ഏഷ്യന്‍ ഗെയിംസ് ടീമില്‍ ഉള്‍പ്പെടുത്തണം. സഞ്ജുവിനെ ഏഷ്യന്‍ ഗെയിംസിനുള്ള ടീമിന്റെ ക്യാപ്റ്റനാക്കണമായിരുന്നു- ആകാശ് ചോപ്ര പറഞ്ഞു.
Read more
13 ഏകദിനങ്ങളാണ് സഞ്ജു ഇതുവരെ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ഇതില്‍നിന്നും 55.71 എന്ന ബാറ്റിംഗ് ശരാശരിയില്‍ താരം 390 റണ്‍സ് നേടിയിട്ടുണ്ട്.