വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താനെ തകർത്ത് സൗത്ത് ആഫ്രിക്കയ്ക്ക് കിരീടം. സൗത്ത് ആഫ്രിക്കൻ താരം എ ബി ഡിവില്യേഴ്‌സിന്റെ സെഞ്ച്വറി കരുത്തിലാണ് അവർ കിരീടത്തിൽ മുത്തമിട്ടത്. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന ഫൈനലില്‍ പാകിസ്താന്‍ ചാംപ്യന്‍സിനെ ഒൻപത് വിക്കറ്റിനാണ് ഡിവില്യേഴ്‌സും സംഘവും തോല്പിച്ചത്.
ടൂർണമെന്റിൽ ഉടനീളം മാസ്മരിക പ്രകടനം കാഴ്ചവെച്ച ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് കലാശപ്പോരാട്ടത്തിലും വെടിക്കെട്ട് തുടര്‍ന്നു. ഫൈനലില്‍ 60 പന്തില്‍ 120 റണ്‍സുമായി ഡിവില്ലിയേഴ്‌സ് പുറത്താവാതെ നിന്നു. ഏഴ് സിക്‌സറുകളും 12 ബൗണ്ടറികളും ഉൾപ്പടെയാണ് മിസ്റ്റർ 360യുടെ ഗംഭീര ഇന്നിങ്സ്.
Read more
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 196 റൺസ് നേടി. പാകിസ്താന് വേണ്ടി ഓപ്പണര്‍ ഷര്‍ജീല്‍ ഖാന്‍ 44 പന്തില്‍ 76 റണ്‍സ് നേടി. ഉമര്‍ അമീന്‍ 36* (19), ആസിഫ് അലി 28 (15) എന്നിവരും മികച്ച സംഭാവന നൽകി. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി എ ബി ഡിവില്യേഴ്‌സ് 120 റൺസും, ജെ പി ഡുമിനി 50 റൺസും നേടി പുറത്താകാതെ നിന്നു.







