അവർ രണ്ടുപേരും മുംബൈ ജേഴ്‌സി ഒരുപാട് വർഷം അണിയും, അഭിപ്രായവുമായി ഹർഭജൻ

19 കാരനായ ഇടംകൈയ്യൻ ബാറ്റ്‌സ്മാൻ തിലക് വർമ്മ മുംബൈ ഇന്ത്യൻസിന് കുറഞ്ഞത് 10 വർഷത്തേക്കുള്ള നിക്ഷേപമാണെന്നും പ്രതിഭാധനനായ ക്രിക്കറ്റ് താരം കുറെ വർഷങ്ങൾ മുംബൈയുടെ പ്രധാന താരമായി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായി പറയുകയാണ് ഹർഭജൻ സിംഗ്. ഈ സീസണിൽ ഇനി പ്രതീക്ഷകൾ ഒന്നും ഇല്ലെങ്കിലും തിലക് വര്മയെയും, ഡെവാൾഡ് ബ്രെവിസിനെയും പോലെ ഉള്ള താരങ്ങളുടെ കടന്നുവരവ് തന്നെ ഭാഗ്യമായി കാണാമെന്നും ഹർഭജൻ സിങ് പറഞ്ഞു.

മധ്യനിര ബാറ്റ്‌സ്മാൻ വർമ്മ ഈ സീസണിൽ ശ്രദ്ധേയമാണ്, 10 ഇന്നിംഗ്‌സുകളിൽ നിന്ന് 41 ശരാശരിയിൽ 328 റൺസ് നേടി. പല മത്സരങ്ങളിലും തകർന്നടിഞ്ഞ മുംബൈയെ മാന്യമായ സ്‌കോറിൽ എത്തിക്കുന്നതിൽ തിലകിന്റെ ബാറ്റിംഗ് വലിയ പങ്ക് വഹിച്ചു.

“ബ്രെവിസും തിലകും അവരുടെ കഴിവുകൾ കാണിച്ചു കഴിഞ്ഞിരിക്കുന്നു , അടുത്ത 10 വർഷത്തേക്ക് അവർ എംഐ ജേഴ്സി ധരിക്കാൻ പോകുന്നു. ഇരുവരും കാണിക്കുന്നൻ ആത്മവിശ്വാസവും വകളാരെ വലുതാണ്.”

ഹർഭജൻ കൂടാതെ ഇർഫാനും തിലക് വർമയെ പുകഴ്ത്തി വന്നു. ആത്മവിശ്വാസമാണ് ഫോമിൽ ഉള്ള ചെറുപ്പക്കാരുടെ കരുത്ത് . അവന് സ്വന്തം സ്ഥാനം അരകെട്ടുറപ്പിക്കാൻ സാധിക്കുന്നുണ്ട്. തിലക് വർമ്മയുടെ കാര്യത്തിലും നമ്മൾ അത് തന്നെയാണ് കാണുന്നത്. അദ്ദേഹം പ്രതിഭാധനനായ ഇടംകൈയ്യൻ മധ്യനിര ബാറ്റ്‌സ്മാനാണ്, അവൻ ഒരു സ്വർണ്ണം തന്നെയാണ് ” പത്താൻ പറഞ്ഞു.