IPL 2025: ഈ ദുരന്തത്തിന് അവന്മാരാണ് കാരണം, അതുകൊണ്ട് ഞങ്ങൾ നടപടികൾക്ക് ഒരുങ്ങുകയാണ്: ബിസിസിഐ സെക്രട്ടറി

റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎല്‍ വിജയത്തിന് പിന്നാലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന വിക്ടറി പരേഡിനിടെ 11 പേര്‍ ദാരുണമായി മരിച്ച സംഭവത്തിന് പിന്നാലെ നടപടി സ്വീകരിക്കാൻ തയ്യാറായി ബിസിസിഐ. ജൂൺ 4 നു നടന്ന ദുരന്തത്തിൽ വിരാട് കൊഹ്‌ലിയെ അടക്കം അറസ്റ്റ് ചെയ്യണമെന്ന് സമൂഹ മാധ്യമങ്ങളിൽ ഹാഷ് ടാഗ് ഉയർന്നിരുന്നു. എന്നാൽ താരങ്ങൾക്കെതിരെയല്ല, ടീമിനെതിരെയും, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ വേണ്ടിയുള്ള നടപടികൾ ചെയ്യുമെന്നും ബിസിസിഐ സ്ക്രെട്ടറി ദേവജിത് സൈകിയ പറഞ്ഞു.

ദേവജിത് സൈകിയ പറയുന്നത് ഇങ്ങനെ:

” ഞങ്ങള്‍ക്ക് നിശബ്ദരായി കണ്ടിരിക്കാന്‍ കഴിയില്ല. ചില സന്ദര്‍ഭങ്ങളില്‍ ബിസിസിഐയ്ക്ക് ഇടപെടേണ്ടി വരും. സംഭവത്തിന്റെ ഉത്തരവാദിത്വം ആര്‍സിബി ടീമിന് മാത്രമാണ്. എന്നാല്‍ ഇന്ത്യയിലെ ക്രിക്കറ്റിന്റെ ഉത്തരവാദിത്തം ബിസിസിഐയ്ക്കാണുള്ളത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും” ദേവജിത് സൈകിയ വ്യക്തമാക്കി.

Read more

സംഭവത്തിൽ‌ ഇന്ത്യൻ ക്രിക്കറ്റ് താരവും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മുന്‍ ക്യാപ്റ്റനുമായ വിരാട് കോഹ്ലിക്കെതിരെയും പരാതി ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് കർണാടകയിലെ ശിവമോഗ ജില്ലക്കാരനായ എച്ച്എം വെങ്കിടേഷ് കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിനകം രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ വിരാട് കോഹ്‌ലിക്കെതിരായ പരാതി പരിഗണിക്കുമെന്നും പോലീസ് അറിയിച്ചു.