ലോകകപ്പിന് ശേഷം ഒരുപാട് കരഞ്ഞു, ബിസിസിഐ പോലും തിരിഞ്ഞുനോക്കിയില്ല; എന്നാൽ ഇന്ന് രാത്രി മുതൽ ഇന്ത്യൻ ക്രിക്കറ്റിൽ അയാളുടെ പേരിന് പ്രത്യേക സ്ഥാനം; ശ്രേയസ് അയ്യർക്ക് അടിച്ചിരുന്നത് ബമ്പർ ലോട്ടറി

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഐസിസി ലോകകപ്പ് 2023 ന് ശേഷമുള്ള തൻ്റെ കഠിനമായ ഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞു രംഗത്ത് വന്നിരുന്നു. ലോകകപ്പിൽ അവിസ്മരണീയമായ പ്രകടനം നടത്തിയ താരം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ വലംകൈയ്യൻ ബാറ്റർ പരാജയപെട്ടതിനാൽ ടീമിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. തനിക്ക്മു തുകിൽ വേദനയുണ്ടെന്ന് പരാതിപ്പെട്ട അദ്ദേഹം രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ കളിക്കില്ലെന്ന് മുംബൈ മാനേജ്മെൻ്റിനോട് പറഞ്ഞു. എന്നിരുന്നാലും, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അദ്ദേഹത്തിൻ്റെ വാക്കുകൾ ശ്രദ്ധിച്ചില്ല. താരം മനഃപൂർവം ഉഴപ്പി എന്നാണ് അവർ പരാതി പറഞ്ഞത്. അതിനാൽ അവർ താരത്തിന് കേന്ദ്ര കരാർ വാഗ്ദാനം ചെയ്തില്ല.

അപ്പോൾ താരം ഇങ്ങനെ പറഞ്ഞു:

“ഐസിസി ലോകകപ്പിന് ശേഷമുള്ള യാത്രയിൽ ഞാൻ ശരിക്കും കഷ്ടപ്പെട്ടു. എൻ്റെ ആശങ്ക അറിയിച്ചപ്പോൾ ആരും സമ്മതിച്ചില്ല. ഞാൻ എന്നോട് മാത്രം മത്സരിക്കുകയാണെന്ന് എനിക്ക് തോന്നുന്നു. ഐപിഎൽ ആരംഭിച്ചപ്പോൾ, എൻ്റെ ഏറ്റവും മികച്ചത് നൽകാൻ ഞാൻ ആഗ്രഹിച്ചു. ഞങ്ങളുടെ പദ്ധതികൾ ഞങ്ങളുടെ കഴിവിൻ്റെ പരമാവധി നടപ്പിലാക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, ഞങ്ങൾ ആഗ്രഹിച്ചത് നേടാൻ ഞങ്ങൾക്ക് കഴിഞ്ഞു, ”ശ്രേയസ് അയ്യർ പറഞ്ഞു.

അതെ വിഷമങ്ങളുടെ കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ൻ്റെ ഫൈനലിൽ ഹൈദരാബാദിനെ തച്ചുതകർത്ത് കൊൽക്കത്ത കിരീടം ഉയർത്തുമ്പോൾ അയ്യരുടെ പേര് ചർച്ചയാകുന്നു, ടി 20 ലോകകപ്പ് ടീമിൽ പോലും സ്ഥാനമില്ലാത്ത താരത്തിന്റെ ടീമാണ് കിരീടം ഉയർത്തിയിരിക്കുന്നത്. മുന്നിൽ നിന്ന് നയിച്ച് , തന്ത്രങ്ങൾ മെനഞ്ഞ് ഗംഭീറിനൊപ്പം അയ്യർ നടത്തിയത് മികച്ച പ്രവർത്തനം ആയിരുന്നു.

എന്തായാലും ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ വരും. ഗംഭീർ പരിശീലകനായി വന്നേക്കാം. രോഹിത് അടക്കമുള്ള സീനിയർ താരങ്ങൾ കളം ഒഴിയുമ്പോൾ വൈറ്റ് ബോൾ ഫോർമാറ്റിൽ നായകനാകാൻ അയ്യരുടെ പേര് ഉയർന്ന് കേട്ടേക്കാം. അങ്ങനെ വന്നാൽ കാലം അയാൾക്കായി ഒരുക്കുന്ന സമ്മാനം ആകും അത്.