"ആ താരം ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായതിന് ഒറ്റ കാരണമേ ഉള്ളു"; വമ്പൻ വെളിപ്പെടുത്തലുമായി സുനിൽ ഗവാസ്കർ

ഇന്ത്യൻ ടീമിൽ ചുരുങ്ങിയ മത്സരങ്ങൾ കൊണ്ട് തകർപ്പൻ പ്രകടനം നടത്തിയ താരമാണ് കരുൺ നായർ. എന്നാൽ ഇപ്പോൾ അദ്ദേഹം ഇന്ത്യൻ ടീമിന്റെ ഭാഗമല്ല. ഇന്ത്യക്കായി 6 ടെസ്റ്റ് മത്സരങ്ങളും 2 ഏകദിന മത്സരങ്ങളും മാത്രമേ താരം കളിച്ചിട്ടുള്ളു. ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ താരം കൂടെയാണ് അദ്ദേഹം.

എന്നാൽ ഇപ്പോൾ നടന്ന വിജയ് ഹസാരെ ട്രോഫി സീസണിൽ എട്ട് ഇന്നിം​ഗ്സുകളിൽ നിന്നായി 5 സെഞ്ചുറി ഉൾപ്പടെ 779 റൺസാണ് വിദർഭ നായകൻ കൂടിയായ കരുൺ അടിച്ചുകൂട്ടിയത്. രണ്ട് തവണ മാത്രമാണ് കാരുണിനെ പുറത്താകാൻ എതിരാളികൾക്ക് സാധിച്ചിട്ടുള്ളത്. എന്ത് കൊണ്ടാണ് കരുൺ നായരേ ടീമിൽ ഉൾപെടുത്താത്തത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സുനിൽ ഗവാസ്കർ.

സുനിൽ ഗവാസ്കർ പറയുന്നത് ഇങ്ങനെ:

” നിലവിൽ ടീമിൽ കരുണിനെ ഉൾപ്പെടുത്താൻ സാധിക്കില്ല. കരുണിനെ ഉൾപ്പെടുത്തണമെങ്കിൽ കെ എൽ രാഹുലിനെയോ ശ്രേയസ് അയ്യരിനെയോ ഒഴിവാക്കണം. കഴിഞ്ഞ ഏകദിന ലോകകപ്പിൽ രാഹുലായിരുന്നു ഇന്ത്യൻ വിക്കറ്റ് കീപ്പർ. ബാറ്ററായും വിക്കറ്റ് കീപ്പറായും രാഹുൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ശ്രേയസിന്റേതും മികച്ച പ്രകടനമായിരുന്നു. ഈ സാഹചര്യത്തിൽ ഇവരിൽ ഒരാളെ ഒഴിവാക്കി കരുണിനെ ടീമിൽ ഉൾപ്പെടുത്താൻ കഴിയുമായിരുന്നില്ല” സുനിൽ ഗവാസ്കർ പറഞ്ഞു.

ചാംപ്യൻസ് ട്രോഫിക്കും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ​ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‍‍ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ‍്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.