ലോക കപ്പ് ഫൈനലും ഇന്ത്യൻ ടീമും തമ്മിൽ അങ്ങനെ ഒരു ബന്ധമുണ്ട്, ഇന്ന് ഞങ്ങൾക്കിടയിൽ അത് സംഭവിക്കും; ലോക കപ്പ് ഫൈനലിനെ കുറിച്ച് കെ.എൽ രാഹുൽ

ചാത്തോഗ്രാമിൽ നടന്ന ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ 188 റൺസിന്റെ മികച്ച വിജയം നേടിയിരുന്നു. ഇപ്പോൾ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ 1-0 ന് മുന്നിലെത്തി. വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനായി ടീം ഇനി ധാക്കയിലേക്ക് പോകും.

എന്നിരുന്നാലും, അടുത്ത മത്സരത്തിന് മുമ്പായി ,ഇന്ന് നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ അർജന്റീനയും ഫ്രാൻസും തമ്മിലുള്ള പോരാട്ടം ടീം ആസ്വദിക്കും, മെസിയുടെ അവസാന ലോകകപ്പ് മത്സരം എന്ന നിലയിൽ ലോകം മുഴുവനുള്ള ആളുകൾ അതിന്റെ ഫലം ഇന്ത്യക്കും എന്നറിയാൻ കാത്തിരിക്കുകയാണ്.

മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ ടീം ഇന്ന് നടക്കുന്ന ഫൈനലിൽ ഏത് ടീമിനെ പിന്തുണക്കും എന്ന ചോദ്യം രാഹുലിനോട് ആരാധകർ ചോദിച്ചു.

“ഞങ്ങൾ പിന്തുണച്ച ടീമുകൾ ഇതിനകം തന്നെ എല്ലാവരും പുറത്തായി. കുറച്ച് ബ്രസീൽ ആരാധകർ ഉണ്ടായിരുന്നു, കുറച്ച് ഇംഗ്ലണ്ട് ആരാധകർ ഉണ്ടായിരുന്നു. ഇനി ആര് അർജന്റീന അല്ലെങ്കിൽ ഫ്രാൻസ് ടീമുകളുടെ ഫാൻ ആയിട്ട് ഇന്ന് നിൽക്കും എന്നറിയില്ല. ഞങ്ങൾ നല്ല ഭക്ഷണം കഴിക്കും, ഒരുമിച്ച് മത്സരം ആസ്വദിക്കും.”

” എന്തായാലും മത്സരം നല്ല രീതിയിൽ അവസാനിച്ചതിനാൽ ആ സന്തോഷത്തിൽ തന്നെ ഞങ്ങൾ മത്സരം ആസ്വദിക്കും. ഇന്ന് ടീമുകളുടെ പേരിൽ വിഭജനം ഉണ്ടാകും, അതൊന്നും കാര്യമാക്കുന്നില്ല. ഇതൊക്കെ ഇല്ലെങ്കിൽ എന്താണ് രസം.” രാഹുൽ പറഞ്ഞ് നിർത്തി.

ഫുട്‍ബോൾ ലോകകപ്പ് നടക്കുന്ന സമയത്തും ക്രിക്കറ്റ് ആരാധകർക്ക് ആവേശം നൽകി ബംഗ്ലാദേശിനെ തകർത്തെറിഞ്ഞ് ഇന്ത്യക്ക് തകർപ്പൻ ജയം ആസ്വദിച്ചു . ആദ്യ ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ 513 റൺസ് പിന്തുടർന്ന ബംഗ്ലാദേശ് വെല്ലുവിളി 316 റൺസിൽ അവസാനിച്ചു, ഇന്ത്യക്ക് 188 റൺസിന്റെ തകർപ്പൻ ജയം.