ആകെയുള്ളത് ഒരു അക്‌സർ പട്ടേൽ മാത്രം, ബാക്കിയുള്ളവരെ എല്ലാം പിരിച്ചുവിട്ട് അയാളെ ഒരു ടീമായി പ്രഖ്യാപിക്കാം

ഡൽഹി ക്യാപിറ്റൽസിന്റെ ഈ സീസണിലെ പ്രകടനങ്ങൾ കാണുന്ന ആരാധകർ സ്വാഭാവികമായിട്ടും വിചാരിക്കുന്ന ഒരു കാര്യമുണ്ടാകും- അക്‌സർ പട്ടേൽ എന്ന താരത്തെ ഒരു ടീമായ പ്രഖ്യാപിച്ചാൽ അത് ചിലപ്പോൾ നല്ലതായിരിക്കും എന്നതാണ്. കാരണം അയാൾ ഇല്ലായിരുന്നെങ്കിൽ പല നാണക്കേടിന്റെ റെക്കോർഡും ഡൽഹി ഈ സീസണിൽ കുറിക്കുമായിരുന്നു.

വളരെ മോശം ഫോമിൽ കളിക്കുന്ന ഒരുകൂട്ടം താരങ്ങൾക്ക് ഇടയിൽ വേറിട്ട് നിൽക്കുന്നത് അക്‌സർ പട്ടേൽ മാത്രമാണ്. ഈ സീസണിൽ ഇന്ന് ഗുജറാത്തിനെതിരെ നേടിയ 27 റൺസ് ഉൾപ്പടെ 9 മത്സരങ്ങളിലായി 238 റൺസാണ് അക്‌സർ നേടിയത്. ബാറ്റിംഗ് ഓർഡറിൽ വളരെ താഴെ കളിക്കുന്ന ഒരു താരം നൽകിയ മാന്യമായ സംഭാവനകൾ ഈ റൺസുകളിലൂടെ നമുക്ക് മനസിലാകും.  സീസണിൽ വിദഗ്ധർ ഉൾപ്പടെ പല തവണ ആവശ്യപ്പെട്ട കാര്യമാണ് അക്‌സർ പട്ടേലിനെ ബാറ്റിംഗ് ഓര്ഡറില് നേരത്തെ ഉറക്കുന്ന കാര്യത്തെക്കുറിച്ച്, എന്നാൽ എന്തുകൊണ്ടോ അത് ഇതുവരെ നടന്നിട്ടില്ല.

ഇപ്പോൾ നടക്കുന്ന ഡൽഹി – ഗുജറാത്ത് മത്സരത്തിൽ പതിവുപോലെ ഡൽഹി തളർന്നപ്പോൾ അവരെ രക്ഷിക്കാൻ അക്‌സർ എത്തി. യുവതാരം അമനുമായി ചേർന്ന് അക്‌സർ പടുത്തുയർത്തിയ അര്ധ സെഞ്ച്വറി കൂട്ടുകെട്ടാണ് ടീമിനെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. അമൻ ആകട്ടെ അക്‌സർ പുറത്തായ ശേഷവും ക്രീസിൽ തുടർന്ന് അര്ധ സെഞ്ച്വറി പൂർത്തിയാക്കിയാണ് മടങ്ങിയത്.

കൊട്ടിഘോഷിച്ച താരങ്ങൾ എല്ലാവരും വീണപ്പോൾ അക്‌സർ എന്ന യുവ ഓൾ റൗണ്ടർ ബാറ്റിംഗിലും ബോളിങ്ങിലും ഒറ്റക്ക് ടീമിനെ താങ്ങുകയാണ്.