പ്ലെയിംഗ് ഇലവനിൽ ഇല്ലെങ്കിലും തമാശക്ക് ഒരു കുറവും ഇല്ല, ആളുകൾക്ക് എന്റർടൈന്റ്‌മെന്റ് നൽകുക എന്റെ വിനോദമാണ്; ചിരിപ്പിച്ച് ഇഷാൻ കിഷന്റെ വീഡിയോ

ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മൂന്ന് മത്സരങ്ങളിൽ ഇഷാൻ കിഷൻ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഇടം നേടിയിരുന്നില്ല. എന്നാൽ യുവ വിക്കറ്റ് കീപ്പർ ഉൾപ്പെട്ട ഐഡിയ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആവുകയാണ്.

കിഷൻ തന്റെ ഇന്ത്യൻ ടീമംഗങ്ങളിൽ ഒരാളുടെ മുകളിലൂടെ ചാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ പര്യടനത്തിലെ ഒരു മത്സരത്തിലെ ഇടവേളയ്‌ക്കിടെ എടുത്ത വീഡിയോയാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ആദ്യ ടി20 യിൽ അവസരം കിട്ടിയെങ്കിലും താരത്തിന് ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചില്ല.

ഇടവേള സമയത്ത് ഇന്ത്യൻ ടീമിലെ ഏതാനും അംഗങ്ങൾ ഗ്രൗണ്ടിൽ ഉണ്ടായിരുന്നു. ആ സമയത്താണ് ഇഷാൻ ഉൾപ്പെട്ട രസകരമായ സംഭവം നടന്നത്.