ഇന്ന് ടീമിലെത്തിയ മതീഷ പതിരണയെ ചെന്നൈ ടീമിൽ എടുക്കാൻ ഒരു കാരണമുണ്ട്, ലങ്കയുടെ ഭാവി പ്രതീക്ഷ

ഞായറാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐ‌പി‌എൽ 2022 മത്സരത്തിനുള്ള ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്ലേയിംഗ് ഇലവനിൽ തന്റെ സഹതാരം മഹേഷ് തീക്ഷണയ്ക്ക് പകരം മതീഷ പതിരണയെ ഉൾപ്പെടുത്തുക ആയിരുന്നു. സി‌എസ്‌കെയ്‌ക്ക് വേണ്ടി കളിച്ച കുറച്ച് മത്സരങ്ങളിൽ തീക്ഷണ ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത് . എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം പ്ലേ ഓഫ് മത്സരത്തിൽ നിന്ന് പുറത്തായതിനാൽ തന്നെ പുതുമുഖങ്ങൾക്ക് അവസരം നൽകാൻ ടീം തീരുമാനിക്കുക ആയിരുന്നു.

ഐപിഎൽ 2022 ലേലത്തിൽ കിവി സ്പീഡ്സ്റ്റർ ആദം മിൽനെയെ സൂപ്പർ കിംഗ്സ് സൈൻ ചെയ്തതായി പല ആരാധകർക്കും അറിയാം. നിർഭാഗ്യവശാൽ അരങ്ങേറ്റത്തിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന് പരിക്കേറ്റു. ഇത് അദ്ദേഹത്തെ സീസണിൽ നിന്ന് പുറത്താക്കി. മിൽനെയുടെ പകരക്കാരനായി ചെന്നൈ പതിരണയെ തിരഞ്ഞെടുത്തു.

ശ്രീലങ്കക്ക് വേണ്ടി അണ്ടർ 19 ലോകകപ്പിൽ മികച്ച പ്രകടനമാണ് താരം നടത്തിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും ലോകകപ്പിലെ മികച്ച പ്രകടനം താരത്തെ ചെന്നൈയിൽ എത്തിക്കുക ആയിരുന്നു.

മീഡിയം ബൗളറായ താരം ചെന്നൈക്ക് ഒരുപാട് വർഷങ്ങളായിട്ടുള്ള ഇൻവെസ്റ്റ്മെന്റ് ആട്ടിയിട്ടാണ് കണക്കാക്കുന്നത്. ബേസ് വിലയായ 20 ലക്ഷത്തിനാണ് താരം ടീമിൽ വന്നത്.