ഐപിഎല്ലില്‍ കളിക്കുന്നതും രാജ്യത്തിന് വേണ്ടി കളിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്: സുനില്‍ ഗവാസ്‌കര്‍

വരാനിരിക്കുന്ന ടി20 ലോകകപ്പ് 2024ല്‍ മികവ് തെളിയിക്കാന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പിന്തുണച്ച് ഇതിഹാസ ഇന്ത്യന്‍ ബാറ്റര്‍ സുനില്‍ ഗവാസ്‌കര്‍. മാര്‍ക്വീ ടൂര്‍ണമെന്റിനുള്ള ടീമുകളെ ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഹാര്‍ദ്ദിക്കാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനെന്ന നിലയില്‍ പാണ്ഡ്യയ്ക്ക് പ്രകടനം നടത്താന്‍ കഴിയാത്തതിനാല്‍, സ്‌ക്വാഡ് പ്രഖ്യാപനത്തിന് മുമ്പ്, ടി20 ലോകകപ്പില്‍ പാണ്ഡ്യ മത്സരിക്കുമോ എന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മങ്ങിയ കാമ്പെയ്നിനിടയില്‍ 30-കാരന്‍ വലിയ നിരീക്ഷണത്തിലാണ്. പരിക്കിന് ശേഷം മത്സരത്തിനിറങ്ങിയ പാണ്ഡ്യയെ അഞ്ച് തവണ ചാമ്പ്യന്‍മാരായി ക്യാപ്റ്റന്‍ ആക്കി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എംഐ കഷ്ടപ്പെടുകയാണ്.

എംഐയുടെ നായകനായി നിയമിതനായതിന് ശേഷം പാണ്ഡ്യയ്ക്ക് ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെന്ന് ഗവാസ്‌കര്‍ സമ്മതിച്ചു. എന്നിരുന്നാലും, ഒരു കളിക്കാരന്‍ തന്റെ രാജ്യത്തിനായി കളിക്കുമ്പോള്‍ അവന്റെ ഊര്‍ജ്ജം ആകെ മാറുമെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

നിങ്ങളുടെ രാജ്യത്തിന് വേണ്ടി കളിക്കുന്നതും ഐപിഎല്ലില്‍ കളിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. നിങ്ങളുടെ രാജ്യത്തിന് വേണ്ടി കളിക്കുന്നത് ഓരോ കളിക്കാരനിലും വ്യത്യസ്തമായ ഊര്‍ജ്ജം പകരും. ഐപിഎലില്‍ അദ്ദേഹത്തിന് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ലോകകപ്പില്‍ ഹാര്‍ദിക്ക് വ്യത്യസ്ത കളിക്കാരനാകും- ഗവാസ്‌കര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

Read more