കോഹ്‍ലിയെക്കാൾ മികച്ച താരം ഇന്ത്യൻ ടീമിലുണ്ട്, അവൻ കഴിഞ്ഞേ കോഹ്‌ലിക്ക് സ്ഥാനം ഉള്ളു; അപ്രതീക്ഷിത പേര് പറഞ്ഞ് പാകിസ്ഥാൻ താരം

രോഹിത്താണോ കോഹ്ലിയാണോ ഏറ്റവും മികച്ച താരമെന്ന ചോദ്യത്തിന് പലർക്കും പല ഉത്തരമാണ് പറയാനുള്ളത്. കൂടുതൽ പേർക്കും കോഹ്ലി എന്ന ഉത്തരമായിരിക്കും പറയാൻ ഉണ്ടായിരിക്കുക, ഈ കാലയളവിൽ അയാൾ കൈവരിച്ച നേട്ടങ്ങൾ തന്നെ ആയിരിക്കും കൂടുതൽ പേർക്കും കോഹ്ലി എന്ന പേര് പറയാൻ പ്രേരണ ആയിരിക്കാം എന്നുറപ്പാണ്.

പലർക്കും പല അഭിപ്രായം ആണെങ്കിലും ലോകം മുഴുവൻ “ഏറ്റവും മികച്ചവൻ” എന്ന് അംഗീകരിച്ചത് ആണെങ്കിലും പാകിസ്ഥാൻ താരം സൊഹൈൽ ഖാൻ തയാറല്ല. അദ്ദേഹത്തിന്റെ അഭിപ്രായയത്തിൽ കോഹ്‍ലിയെക്കാൾ മികച്ച താരം രോഹിത് ശർമയാണ്.

“വിരാട് കോഹ്‌ലി മികച്ച ബാറ്റ്‌സ്മാനാണ്, എന്നാൽ രോഹിത് ശർമ്മ കോഹ്‌ലിയെക്കാൾ മികച്ചവനാണ്. രോഹിത് സാങ്കേതികമായി മികച്ചവനാണ്. ആ കാര്യത്തിൽ സംശയമില്ല രോഹിത് 10-12 വർഷം ലോക ക്രിക്കറ്റ് ഭരിച്ചു.”

രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കുംവരാനിരിക്കുന്നത് വലിയ വർഷമാണ്, ബോർഡർ-ഗവാസ്‌കർ ട്രോഫിയും തുടർന്ന് ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരുന്നു. ഫെബ്രുവരി 9 ന് ആരംഭിക്കുന്ന ശക്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിൽ ഇരുവരും മികച്ച പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിച്ചേക്കും. സ്വന്തം തട്ടകത്തിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ് ഡബ്ല്യുടിസി ഫൈനലിലെത്തി വിജയം നേടാനാണ് ഇന്ത്യൻ ടീം ലക്ഷ്യമിടുന്നത്.