വിശ്വാസം എന്ന് വാക്ക് അവന്‍ പച്ച കുത്തിയത് സ്വന്തം ഹൃദയത്തില്‍ തന്നെയായിരുന്നു!

2001 ല്‍ മുംബൈയില്‍ ടൈംസ് ഷീല്‍ഡ് ട്രോഫി ടൂര്‍ണമെന്റ് കളിക്കുന്നതിനിടെയാണ്, ഉത്തര്‍പ്രദേശുകാരനായ പതിനഞ്ചു വയസ്സ്‌കാരന്‍ ആ സന്തോഷവാര്‍ത്ത കേള്‍ക്കുന്നത്. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തങ്ങള്‍ കളിക്കുന്ന ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തുന്നു.

സച്ചിനെ കണ്ട് ക്രിക്കറ്റ് ഇഷ്ടംപെട്ടു തുടങ്ങിയ, ക്രിക്കറ്റ് കളിച്ചു തുടങ്ങിയ അവന്, തന്റെ ആരാധ്യ പുരുഷനെ നേരിട്ട് കാണാനും, പരിചയപ്പെടാനും അതിയായ ആഗ്രഹം തോന്നി. സച്ചിന്റെ അടുത്ത സുഹൃത്തും, മുംബൈയുടെ കളിക്കാരനുമായ അതുല്‍ റനാടയോട് അവന്‍ തന്റെ ആഗ്രഹം പറഞ്ഞു.

Suresh Raina leaves Rhiti Sports, inks Rs 35-cr deal with IOS, Marketing &  Advertising News, ET BrandEquity

ഹൈ എല്‍ബോ, സ്റ്റെഡി ഹെഡ്, പെര്‍ഫെക്ട് ഫീറ്റ് പൊസിഷന്‍…നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന സൗരവ് ഗാംഗുലിയെ പോലും വീഴ്ത്തികളഞ്ഞ, തന്നെ എന്നും ഉന്മാദത്തിലാഴ്ത്തിയ ആ പവര്‍ഫുള്‍ സ്‌ട്രൈറ്റ് ഡ്രൈവുകളുടെ ഉടമയെ അവന്‍ അന്ന് കണ്‍കുളിരെ കണ്ടു… സംസാരിച്ചു. അതുല്‍ റനാടെ, ആ സമാഗമത്തിന് ഒരു നിമിത്തമായി.

Sachin Tendulkar hits 100th century (VIDEO) | The World from PRX

വര്‍ഷങ്ങള്‍ക്കിപ്പുറം, സച്ചിനൊപ്പം ടീം ഇന്ത്യയുടെ നീല ജെഴ്‌സി അണിയാന്‍ അവന് ഭാഗ്യം ലഭിച്ചു. 2008 ല്‍ ഓസ്‌ട്രേലിയയില്‍ CB സീരീസ് ജയിച്ചത്, 2009 ല്‍ ന്യൂസ്ലാന്റില്‍ ടെസ്റ്റ് -ഏകദിന പരമ്പരകള്‍ നേടിയത്, ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായി മാറിയത്, എല്ലാത്തിനുമുപരിയായി, ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് നേടിയത്. അങ്ങനെ അങ്ങനെ.. സച്ചിനൊപ്പം ടീം ഇന്ത്യയുടെ നീല ജെഴ്‌സിയില്‍ എന്നെന്നും ഓര്‍മ്മിക്കാന്‍ അവന് ഒരുപാട് മധുരനിമിഷങ്ങളുണ്ട്. സച്ചിന്‍ തന്റെ നൂറാമത്തെ അന്താരാഷ്ട്ര സെഞ്ച്വറി നേടുമ്പോള്‍, നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ അവനുണ്ടായിരുന്നു. അവന്‍….സുരേഷ് കുമാര്‍ റെയ്‌ന… ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഇടം കയ്യന്‍ വൈറ്റ് ബോള്‍ കളിക്കാരില്‍ ഒരാള്‍…

2014 ല്‍ ഇന്ത്യന്‍ ടീം, ഇംഗ്ലണ്ട് പര്യടനത്തിനായി തയ്യാറെടുക്കുകയാണ്. തന്റെ ബാറ്റിംഗിലെ ചില ടെക്നിക്കല്‍ പോരായ്മകള്‍ കാരണം, ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം നടത്താനാവുമോ എന്ന് റെയ്‌ന സ്വയം സംശയിച്ചു നില്‍ക്കുന്ന സമയം. ഒട്ടും അമാന്തിക്കാതെ, അവന്‍ സച്ചിനെ ഫോണില്‍ വിളിക്കുന്നു. മുംബയിലേക്ക് വരാന്‍ സച്ചിന്‍ അവനോടു പറയുന്നു. തുടര്‍ന്ന്, സച്ചിനൊപ്പം മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ മൂന്നാഴ്ച്ചത്തെ പരിശീലനം. അതിന് ശേഷം അവന്‍ ടീം ഇന്ത്യക്കൊപ്പം ഇംഗ്ലണ്ടിലേക്ക് പറന്നു.

Sachin Tendulkar hails Raina on his remarkable career - Rediff Cricket

ജിമ്മി അന്‍ഡേഴ്‌സണിനെയും, ക്രിസ് വോക്‌സിനെയുംമൊക്കെ അടിച്ചു പറത്തി കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡനസില്‍, 75 പന്തില്‍ സെഞ്ച്വറി നേടികൊണ്ട് അവന്‍ ആദ്യ ഏകദിനത്തില്‍ തന്നെ മിന്നല്‍പിണരായി മാറി. മത്സരശേഷം അവന്റെ ഫോണില്‍ മുംബൈയില്‍ നിന്നും ഒരു അഭിനന്ദന സന്ദേശമെത്തി.

‘Believe in yourself, you can do miracles’ സച്ചിന്റെ സന്ദേശം. ഇന്ത്യ 3-1 ന് ജയിച്ച ആ ODI സീരിസില്‍ അവനായിരുന്നു മാന്‍ ഓഫ് ദി സീരിസ്. തന്റെ വലം കയ്യില്‍ അവന്‍, സച്ചിന്‍ പറഞ്ഞ ആ മാന്ത്രിക വാക്ക് പച്ചകുത്തി…. ‘BELIEVE’ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ആത്മകഥയ്ക്കും, അതെ പേര് തന്നെ അവന്‍ നല്‍കി. Believe എന്ന് വാക്ക് അവന്‍ പച്ച കുത്തിയത് അവന്റെ ഹൃദയത്തില്‍ തന്നെയായിരുന്നു.

Suresh Raina FC™ on Twitter: "'Just believe in yourself' is what I swear by  and it has always helped me be a better version of myself. - Suresh Raina  #SureshRaina • @ImRaina • #

Believe… വിശ്വാസം… ആ വാക്കിന് കൂടുതല്‍ അര്‍ത്ഥമുണ്ടാവുന്നത് നമ്മള്‍ സ്വയം വിശ്വസിക്കുമ്പോളാണ്. ‘Always Believe in yourself, you can do miracles.’

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍