ഇൻഡോറിലെ തോൽവിക്ക് ഞാൻ കാരണമായി എന്നും പറഞ്ഞായിരുന്നു ട്രോൾ, ഇത്രയും കളികൾ ജയിപ്പിച്ച ഞാൻ എന്ത് ചെയ്തു എന്നതായി എൻ്റെ ചോദ്യം; പക്ഷെ ആ തെറ്റ് ഞാൻ ചെയ്തു എന്ന തിരിച്ചറിവ് കിട്ടി

ആവേശകരമായ ഒരു ടെസ്റ്റ് പരമ്പരയാണ് അവസാനിച്ചത്. പ്രതീക്ഷിച്ച പോലെ തന്നെ ഇന്ത്യ ഓസ്‌ട്രേലിയെ മറികടന്ന് പരമ്പര സ്വന്തമാക്കി. ആദ്യ രണ്ട് ടെസ്റ്റുകൾ ഇന്ത്യ ജയിച്ചപ്പോൾ മൂന്നാമത്തെ മത്സരം ഓസ്‌ട്രേലിയയും നാലാമത്തെ മത്സരം സമനിലയിൽ അവസാനിക്കുക ആയിരുന്നു. ഇരുടീമുകളുടെ ഭാഗത്ത് നിന്നും മികച്ച പോരാട്ടം കാഴ്ചവെച്ചു.

പരമ്പരയുടെ താരമായി മാറിയത് അശ്വിനും ജഡേജയും ചേർന്നായിരുന്നു. പതിവുപോലെ ഇരുവരുടെയും സ്പിൻ മാന്ത്രികതയിൽ തന്നെ ആയിരുന്നു ഇന്ത്യയുടെ കുതിപ്പ്. അങ്ങനെ മികച്ച രീതിയിൽ അവസാനിച്ച ടെസ്റ്റ് പരമ്പരക്ക് ശേഷം താരങ്ങൾ ഐ.പി.എൽ ഒരുക്കങ്ങൾ ആരംഭിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ അശ്വിൻ പറയുന്ന വാക്കുകൾ ഇങ്ങനെ

“മികച്ച പരമ്പര ആയിരുന്നു. രണ്ട് ടീമുകളും നന്നായി തന്നെ പോരാടി. “ഞാൻ ഇപ്പോൾ രസകരമായ ഭാഗത്തേക്ക് വരട്ടെ. ഞാൻ ഡൽഹി ടെസ്റ്റിന്റെ ഒരു റിവ്യൂ വീഡിയോ ചെയ്തു. ആ വീഡിയോയ്ക്ക് ഞങ്ങളുടെ അഡ്മിൻ ഒരു തമ്പ്നെയിൽ നൽകി: “ഇന്ത്യയിൽ സ്പിന്നിനെതിരെ എങ്ങനെ ബാറ്റ് ചെയ്യാം”ഇതായിരുന്നു വിഷയം . ആ വീഡിയോയിൽ ഞാൻ സൂചിപ്പിച്ച രണ്ട് പോയിന്റുകൾ ഉണ്ടായിരുന്നു. സ്പിൻ കളിക്കുമ്പോൾ നിങ്ങളുടെ പ്രതിരോധത്തെ നിങ്ങൾ വിശ്വസിക്കണം. ‘നിങ്ങളുടെ പ്രക്രിയ പിന്തുടരുക, നിങ്ങളുടെ പ്രതിരോധത്തെ വിശ്വസിക്കുക’. ഇതെല്ലാം അടിസ്ഥാനപരമായ കാര്യങ്ങളാണ്, ”അശ്വിൻ കഥ വിവരിച്ചുകൊണ്ട് പറഞ്ഞു.

“എന്നാൽ ഇവിടുത്തെ ഭംഗി എന്തെന്നാൽ, ഒരിക്കൽ ഞങ്ങൾ ഇൻഡോറിൽ തോറ്റപ്പോൾ എല്ലാവരും ആ വീഡിയോയ്ക്ക് കമന്റ് ചെയ്യാൻ തുടങ്ങി. ‘ഇന്ത്യയിൽ സ്പിന്നിനെതിരെ എങ്ങനെ കളിക്കണമെന്ന് നിങ്ങൾ അവരെ പഠിപ്പിച്ചതിനാൽ, ഞങ്ങൾ ഇൻഡോർ ടെസ്റ്റ് തോറ്റു. ഞങ്ങളുടെ തകർച്ചയ്ക്ക് കാരണം നിങ്ങളാണ്’. എന്നായിരുന്നു ചില കമന്റുകൾ. എനിക്കത് ശരിക്കും തമാശയായി തോന്നി.നീ കാശുണ്ടാക്കി ഇന്ത്യ തോറ്റു, അശ്വിനെതിരെ വന്ന കമെന്റുകൾ; അഭിപ്രായവുമായി താരം