അവൻ കാരണമാണ് ടീം ജയിക്കുന്നത്, സൂപ്പർ താരത്തെക്കുറിച്ച് ആകാശ് ചോപ്ര

ഇന്നലെ നടന്ന ഐപിഎൽ 2022 സൺറൈസേഴ്‌സ് ഹൈദരാബാദും (എസ്ആർഎച്ച്) മുംബൈ ഇന്ത്യൻസും (എംഐ) തമ്മിലുള്ള മത്സരത്തിൽ വിജയത്തിന് സഹായിച്ച ഇന്നിംഗ്സ് കളിച്ച രാഹുൽ ത്രിപാഠിയെ അഭിനന്ദിച്ച് ആകാശ് ചോപ്രയെത്തി. ഈ സീസണിലെ ഹൈദരാബാദിനായി മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.

44 പന്തിൽ 76 റൺസെടുത്ത ത്രിപാഠിയുടെ മികവിലാണ് ടീം സ്കോർ 193 ൽ എത്തിയത്. മികച്ച പ്രകടനത്തോടെ ടീം ഇന്ത്യയിൽ ഒരു സ്ഥാനത്തിനായി താനും ഉണ്ടാകുമെന്ന് ഓർമിപ്പിക്കുന്ന പ്രകടനമാണ് താരാട്ടിൻറെ ഭാഗത്ത് നിന്നും ഉണ്ടായത്.

” രാഹുൽ ത്രിപാഠി. 44 പന്തിൽ മൂന്ന് സിക്‌സറുകളും ഒമ്പത് ബൗണ്ടറികളും സഹിതം 76 റൺസ് നേടി. 172 സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നു, അദ്ദേഹത്തെ കുറിച്ച് ഒരു കാര്യം കൂടി പറയാം, ഹൈദരാബാദ് വിജയിച്ച മത്സരങ്ങളിൽ 190ന് മുകളിൽ സ്‌ട്രൈക്ക് റേറ്റ് ഉണ്ട്. അതായത് ഹൈദരാബാദ് വിജയങ്ങളായിൽ ഏറ്റവും നിർണായകം അവന്റെ പ്രകടനം തന്നെയാണ്. അവൻ പുറത്താകുമ്പോൾ ടീമും തോൽക്കും എന്ന് സാരം.”

“അദ്ദേഹം ഐപിഎൽ കളിക്കാൻ തുടങ്ങിയ കാലം മുതൽ എന്റെ പ്രിയപ്പെട്ട അൺക്യാപ്ഡ് ഇന്ത്യൻ കളിക്കാരനാണ്. അവൻ നിസ്വാർത്ഥനാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അത് സ്പിന്നറോ ഫാസ്റ്റ് ബൗളറോ ആകട്ടെ, അത് അവനെ ബുദ്ധിമുട്ടിക്കുന്നില്ല, ബുംറയെയോ മറ്റേതെങ്കിലും ബൗളറോ വന്നാലും അവനത് കുഴപ്പമല്ല.”

Read more

ഇന്നലത്തെ ജയത്തോടെ നേരിയ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഹൈദെരാബാദിന് സാധിച്ചു.