ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിന്റെ ഫലം മുമ്പേ പ്രവചിക്കപ്പെട്ടു, ലോക കപ്പിലെ പോൾ നീരാളിയായി ഇതിഹാസതാരം

അവസാന ഓവറിൽ ഇന്ത്യ ജയിച്ചേക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീ മത്സരത്തിന് മുമ്പ് തന്നെ ഇന്ത്യയുടെ വിജയം പ്രവചിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആക്ഷൻ ആരംഭിക്കുന്നതിന് മുമ്പുള്ള തന്റെ പ്രവചനം പങ്കുവെയ്ക്കുമ്പോൾ, ഇന്ത്യ വിജയിക്കുമെന്ന് ലീ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു പ്രവചനം ആർക്കും നടത്താം, എന്നാൽ അവസാന ഓവറിലായിരിക്കും ഇന്ത്യ ജയിക്കുക എന്നതും ലീ പറഞ്ഞത് കൊണ്ടാണ് ലീയെ പ്രവചന സിംഹമായി കണക്കാക്കപ്പെടുന്നത്.

ഐസിസിയുടെയും ടി20 ലോകകപ്പിന്റെയും ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കിട്ട ഒരു വീഡിയോയിൽ, ലീ പറയുന്നത് കേൾക്കാം, ‘ഞാൻ നിങ്ങൾക്ക് ഒരു പ്രവചനം തരാം. ഒരു വലിയ ജനക്കൂട്ടത്തിന്റെ പിൻബലത്തിൽ, ഞാൻ ഇന്ത്യ ജയിക്കുമെന്ന് പറയും, ​​ഒരുപക്ഷേ അവസാന ഓവറിലായിരിക്കും അത് സംഭവിക്കുക.”

അവസാന ഓവറിൽ ഇന്ത്യ പാകിസ്ഥാനിൽ നിന്ന് മത്സരം തട്ടിയെടുത്തപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ യാഥാർത്ഥ്യമായതിനാൽ ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ ലീയെ ‘ജ്യോത്സ്യൻ’, ‘ഭാഗ്യക്കാരൻ’ എന്നിങ്ങനെ വിളിച്ചു. അവസാന ഓവറിൽ, ഇന്ത്യയ്ക്ക് 6 പന്തിൽ 16 റൺസ് വേണ്ടിയിരുന്നു, ഇന്ത്യയുടെ ആശങ്കകൾ വർദ്ധിപ്പിച്ച്, പാക് സ്പിന്നർ മുഹമ്മദ് നവാസ് എറിഞ്ഞ ആദ്യ പന്തിൽ തന്നെ ഹാർദിക് പാണ്ഡ്യ പുറത്തായി.

തൊട്ടടുത്ത പന്തിൽ ക്രീസിലെത്തിയ കാർത്തിക്ക് സിംഗിൾ എടുത്തു. അടുത്ത പന്തിൽ സിക്സ്, പിന്നാലെ പന്ത് നോ ബോൾ ആണെന്ന വിളി വന്നത്. ഇന്ത്യൻ ക്യാമ്പ് ആവേശത്തിലായി. അടുത്ത പന്തിൽ പന്ത് സ്റ്റമ്പിൽ കൊണ്ടെങ്കിലും മൂന്ന് റൺസ് ഓടി, വേണ്ടത് രണ്ട് പന്തിൽ രണ്ട് , ക്രീസിൽ കാർത്തിക്ക്. അടുത്ത ട്വിസ്റ്റിൽ കാർത്തിക്ക് പുറത്ത്. 1 പന്തിൽ 2 വേണ്ടപ്പോൾ അശ്വിൻ ക്രീസിൽ. ഇന്ത്യൻ ആരാധകർ പ്രാർത്ഥനയിൽ,സമ്മർദ്ദത്തിന്റെ മൂർധന്യത്തിൽ പന്ത് വൈഡ് അതിന്റെ ക്രെഡിറ്റ് അശ്വിനാണ് മനഃസാന്നിധ്യം കൈവിടാതെ പന്ത് അശ്വിൻ ലീവ്വ് ചെയ്തു. 1 പന്തിൽ 1 വേണ്ടപ്പോൾ അശ്വിൻപന്ത് മിട വിക്കറ്റിന് മുകളിലൂടെ തഴുകിയപ്പോൾ ഇന്ത്യൻ ജയം പിറന്നു.