ഐസിസി ഏകദിന ലോകകപ്പിന് ആരംഭം കുറിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ഇനി ഉള്ളത് . ഒക്‌ടോബർ അഞ്ചിന് നടക്കുന്ന ഇംഗ്ലണ്ട്-ന്യൂസിലൻഡ് പോരാട്ടത്തോടെ ലോകകപ്പിന് തിരിതെളിയും. സാധാരണ ആദ്യ മത്സത്തിന് തൊട്ടുമുമ്പ് നടത്തുന്ന ഉദ്ഘാടന മത്സരം ഇത്തവണ മത്സരത്തിന്റെ തലേ ദിവസമായിരിക്കും നടക്കുക എന്നൊരു പ്രത്യേകതയും ഇതവണയുണ്ട്.
ഉദ്ഘാടന മൽസരവും ഫൈനലും നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകളും നടക്കുക. ലോകകപ്പിനുള്ള 10 ടീമുകളുടെ നായകന്മാരും ഈ ചടങ്ങിനുണ്ടാകും. നാളെ നടക്കുന്ന മത്സരത്തിന് ശേഷം ചടങ്ങിൽ പങ്കെടുക്കാൻ രോഹിത് അഹമ്മദാബാദിലേക്ക് പറക്കും.
ഇന്ത്യയിൽ ഒരു പ്രധാന ഇവന്റ് നടക്കുമ്പോൾ സാധാരണ ഉദ്ഘാടനം പൊടിപൊടിക്കാറുണ്ട്. ഇത്തവണയും അതിനൊരു മാറ്റവും ഇല്ല. ഗായകരായ ആശാ ഭോഷ്‌ലെ, ശ്രേയ ഗോഷാൽ, അരിജിത്ത് സിംഗ്, ശങ്കർ മഹാദേവൻ എന്നിവർക്കൊപ്പം ബോളിവുഡ് താരങ്ങളായ രൺവീർ സിംഗ്, തമന്ന ഭാട്ടിയ എന്നിവരും പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിന്റെ അഭിമാനം മോഹൻലാലും ഉദ്ഘാടന ചടങ്ങിൽ പരിപാടി അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങളും പുറത്തു വരുന്നുണ്ട്.
Read more
എന്തായാലും ആഘോഷങ്ങൾക്ക് യാതൊരു കുറവും വരുത്താൻ ലോകത്തിലെ സമ്പന്ന ബോർഡ് ആഗ്രഹിക്കില്ല. അതിന്റെ എല്ലാം അകമ്പടിയിൽ ഒരു കിരീടം കൂടി കിട്ടിയാൽ ഇന്ത്യൻ ആരാധകർ ഹാപ്പിയാകും.