ഗില്ലിനൊപ്പം ആരും പ്രതീക്ഷിക്കാത്ത ഓപ്പണർ, അയാൾ ഇറങ്ങിയാൽ മാത്രമേ ശരിയാകു; തുറന്നുപറഞ്ഞ് അജിത് അഗർക്കാർ

ചാരമാണെന്ന് കരുതി ചികയാണ് നിൽക്കേണ്ട, കനൽ കെട്ടിട്ടില്ലെങ്കിൽ പോലും എന്ന സുരേഷ് ഗോപിയുടെ ഡയലോഗ് പോലെയാണ് ഇംഗ്ലീഷ് ടീമിന്റെ കാര്യങ്ങൾ. കഴിഞ്ഞ വർഷം മുതൽ കഴിഞ്ഞ ന്യൂസീലൻഡ് പരമ്പരക്ക് തൊട്ട് മുമ്പ് വരെ ആർക്കും കൊട്ടാവുന്ന ഒരു ചെണ്ട തന്നെ ആയിരുന്നു. ആ ചാരം ചികയാൻ വന്ന ന്യൂസിലൻഡിന് പൊള്ളൽ ഏറ്റു. മൂന്ന് മത്സരങ്ങളിലും ദയനീയമായി കിവിപട തോറ്റു .

കഴിഞ്ഞ വര്ഷം സമാപിക്കേണ്ട പരമ്പരയിലെ ഒരു മത്സരം കളിക്കാൻ ഇന്ത്യ എത്തിയിട്ടുണ്ട് ഇംഗ്ലണ്ടിൽ. അടുത്ത പണി ഇന്ത്യക്ക് കിട്ടുമോ അതോ പരമ്പര ജയിച്ച് ഇന്ത്യ ചരിത്രം സൃഷ്ടിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. പരമ്പര കൈവിടാതിരിക്കാൻ ഏറ്റവും മികച്ച ടീമിനെ തന്നെയാണ് ഇംഗ്ലണ്ട് അണിനിരത്തിയിരിക്കുന്നത്.അതിനാൽ ഇന്ത്യ ശരിക്കും സൂക്ഷിക്കണം എന്ന് വ്യക്തം.

കഴിഞ്ഞ വർഷം നടന്ന സൗത്ത് ആഫ്രിക്കൻ പരമ്പരയുടെ നായക് സ്ഥാനത്ത് നിന്നും ഒഴിവായ കോഹ്ലിക്ക് പകരമെത്തിയത് രോഹിത് ശർമ്മയാണ്. രോഹിതാകട്ടെ കോവിഡ് ബാധിച്ചതിനാൽ മത്സരം കളിക്കുന്നുമില്ല. രോഹിതിന് പകരം ഉപനായകൻ ബുംറ തന്നെ ആയിരിക്കും ഇന്ത്യയെ നയിക്കാൻ പോകുന്നത്. കൊഹ്‌ലിയോട് നായക സ്ഥാനം ഏറ്റെടുക്കാൻ പറയുന്നുണ്ടെങ്കിലും താരം ഇത് സ്വീകരിച്ചോ എന്ന് വ്യക്തമല്ല.

രാഹുൽ- രോഹിത് എന്നിവർ കളിക്കാത്ത സാഹചര്യത്തിൽ ഇന്ത്യക്ക് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ഇതോടെ ഇന്ത്യയുടെ സ്ഥിരം ഓപ്പണർ മാറും. ഗില്ലിനൊപ്പം ആര് ഇറങ്ങണമെന്ന് എന്നാണ് ഏറ്റവും വലിയ സംശയം.

ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുകനിപ്പോൾ അജിത് അഗാർക്കർ.

“സന്നാഹ മത്സരത്തിൽ കെഎസ് ഭരത് കുറച്ച് റൺസ് നേടിയെന്ന് എനിക്കറിയാം. ടീമിൽ ചേർന്നതിന് ശേഷം മായങ്ക് അഗർവാൾ എത്രത്തോളം തയ്യാറെടുക്കുന്നുവെന്ന് ടീം മാനേജ്‌മെന്റിന് മനസിലാകും. ഈ ഒറ്റ ടെസ്റ്റിന് തയ്യാറെടുക്കാൻ അദ്ദേഹത്തിന് മതിയായ സമയമുണ്ടോ എന്ന് എനിക്കറിയില്ല. രോഹിത് പോയാൽ , വിഹാരിയായാലും പൂജാരയായാലും ഓപ്പണിംഗിന് അനുഭവപരിചയം സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

വിഹാരി ഇതിനകം രണ്ട് തവണ ഇന്ത്യക്കായി ഓപ്പൺ ചെയ്തിട്ടുണ്ട്. . എന്റെ അഭിപ്രായത്തിൽ, കുറച്ചുകൂടി അനുഭവപരിചയത്തോടെ പോകുന്നതാണ് നല്ലത്, കാരണം ഇത് ഒറ്റ ടെസ്റ്റാണ്,” സോണി സ്‌പോർട്‌സ് സംഘടിപ്പിച്ച വെർച്വൽ ഇന്ററാക്ഷനിൽ അഗാർക്കർ പറഞ്ഞു.