എന്റെ പിന്നാലെ വരുന്നവൻ എന്നേക്കാൾ വലിയവൻ, കൊൽക്കത്തയോട് യാത്ര പറഞ്ഞ് മക്കല്ലം

മൂന്ന് വർഷത്തോളമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലകനായി നിർണായക പങ്ക് വഹിച്ച പരിശീലകൻ ബ്രണ്ടൻ മക്കല്ലം തൻറെ സ്ഥാനം ഒഴിഞ്ഞു. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകൻ എന്നതാണ് മുൻ താരം ഏറ്റെടുത്തിരിക്കുന്ന ദൗത്യം . കുറച്ച് നാളുകളായി ക്രിക്കറ്റിൽ അത്ര നല്ല കാലമല്ലാത്ത ഇംഗ്ലണ്ട് വൈറ്റ് ബോൾ- റെഡ് ബോൾ ഫോർമാറ്റുകളിൽ വ്യത്യസ്ത പരിശീലകരായാണ് നിയമിച്ചത്.

കൊൽക്കത്ത പരിശീലകൻ എന്ന നിലയിൽ സേവനത്തിന് ശേഷം പടിയിറങ്ങുന്ന പരിശീലകൻ ഐ.പി.എലിനെക്കുറിച്ചും കൊൽക്കത്തയെക്കുറിച്ചും വാചാലനായി. “സത്യസന്ധമായി പറഞ്ഞാൽ ഞാൻ ഐ പി എല്ലിലെ എന്റെ കാലം ഏറെ ഇഷ്ടപ്പെട്ടു. ഇതൊരു അത്ഭുതകരമായ ടൂർണമെന്റ് ആണ്, ഇത് ലോകത്തിലെ ഏറ്റവും വലിയ ലീഗാണ്. വളർന്നുവരുന്ന കുട്ടിത്താരങ്ങൾക്ക് അവസരം നല്കാൻ ടൂർണമെന്റിന് സാധിക്കുന്നുണ്ട്.”

“ശ്രേയസ് മിടുക്കനായ നായകനാണ്. അവനിൽ എനിക്ക് പ്രതീക്ഷയുണ്ട്. അതിനാൽ തന്നെ കൊൽക്കത്തയെ സുരക്ഷിതമായ കൈകളിലിൽ തന്നെയാണ് ഞാൻ ഏൽപ്പിക്കുന്നത്. അത്ര മികച്ച സീസൺ അല്ലയിരുന്നു ഞങ്ങൾക്കിത്, എങ്കിലും ഞങ്ങൾ നന്നായി പോരാടി.”

മികച്ച ടീം ഉണ്ടെങ്കിലും സമീപലത്ത് പ്രമുഖ താരങ്ങൾക്ക് സംഭവിച്ച പരിക്കുകളാണ് ഇംഗ്ളണ്ടിനെ വലച്ചത്. അഭിമാനത്തിന്റെ പ്രശ്നമായി വിലയിരുത്തപ്പെടുന്ന ആഷസ് കൈവിട്ട് കളഞ്ഞതും നായകൻ റൂട്ടിനെ മാറ്റുന്നത് വരെ കാര്യങ്ങൾ എത്തിച്ചിരിക്കുന്നു.