പുതിയ ജേഴ്സി വന്നിട്ടുണ്ട്, അതിന്റെ ആവശ്യമില്ല കളി തീർന്നു; നീയൊക്കെ എന്തിനാടാ ഇങ്ങനെ കളിക്കുന്നെ

1952 ജൂലൈ 19 ഇന്ത്യൻ ക്രിക്കറ്റ് ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ദിവസമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ദിവസം രണ്ട് തവണ പുറത്താകുകയും വൻ തോൽവിയിലേക്ക് നീങ്ങുകയും ചെയ്ത ദിവസമായിരുന്നു ഇത്. ഒരു ദിവസത്തെ കളിയിൽ 22 വിക്കറ്റുകളാണ് വീണത്.

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 347 റൺസ് ഡിക്ലയർ ചെയ്തു. മാഞ്ചസ്റ്ററിൽ നടന്ന ഈ മത്സരം ആദ്യ ഇന്നിംഗ്‌സിൽ 58 റൺസ് മാത്രം എടുക്കാൻ സാധിച്ച ടീം ഇന്ത്യ 21.4 ഓവറിൽ പുറത്തായി. 9 ബാറ്റ്സ്മാൻമാർക്ക് രണ്ടക്കം തൊടാൻ പോലും കഴിഞ്ഞില്ല. ക്യാപ്റ്റൻ വിജയ് ഹസാരെ 16ഉം വിജയ് മഞ്ജരേക്കർ 22ഉം റൺസെടുത്തു. ഫാസ്റ്റ് ബൗളർ ഫ്രെഡ് ട്രൂമാൻ 31 റൺസ് വഴങ്ങി 8 വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബാറ്റിംഗ് ഓർഡറിനെ തകർത്തു. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്.

രണ്ടാം ഇന്നിംഗ്‌സിൽ ഫോളോ ഓൺ ചെയ്യാൻ ടീം ഇന്ത്യയോട് ആവശ്യപ്പെട്ടെങ്കിലും കഥയും വ്യത്യസ്തമായിരുന്നില്ല. 36.3 ഓവറിൽ 82 റൺസിന് അവർ പുറത്തായി. 8 ബാറ്റ്സ്മാൻമാർക്ക് രണ്ടക്കം കടക്കാനായില്ല. 27 റൺസുമായി ഹേമു അധികാരി ടോപ് സ്കോറർ ആയപ്പോൾ വിജയ് ഹസാരെ 16 ഉം ഖോഖാൻ സെൻ 13 ഉം റൺസെടുത്തു.