നൈറ്റ് റൈഡേഴ്‌സ് ബ്രാൻഡ് ഇനി അമേരിക്കയിൽ നിക്ഷേപം നടത്തും, ഇത് വലിയ മാറ്റങ്ങളുടെ തുടക്കം

ലോസ് ഏഞ്ചൽസിൽ ലോകോത്തര നിലവാരമുള്ല ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ യുഎസ് എംഎൽസിയുമായി സഹകരിക്കുമെന്ന് ഷാരൂഖ് ഖാൻ. വര്ഷങ്ങളായി തങ്ങൾക്ക് അധികം മുന്നോട്ട് വരാത്ത ക്രിക്കറ്റിൽ അടുത്ത കാലത്തായി അമേരിക്ക വളർന്നു വരുന്ന യുവശക്തിയാണ്. ഇതിന്റെ സാധ്യതകൾ കൂടി കണക്കിലെടുത്താണ് വലിയ നിക്ഷേപം കിംഗ് ഖാൻ മുടക്കുന്നതെന്ന് പറയാം. ലോകത്തിലെ ഏറ്റവും പ്രശസ്തമായ മെട്രോപൊളിറ്റൻ ഡെസ്റ്റിനേഷനുകളിലൊന്നായ ലോസ് ഏഞ്ചൽസിലാണ് സ്റ്റേഡിയം നിർമിക്കുന്നത്.

“അമേരിക്കയിലെ എം‌എൽ‌സിയിലെ ഞങ്ങളുടെ നിക്ഷേപം, യു‌എസ്‌എയിലെ ക്രിക്കറ്റിന്റെ ആവേശകരമായ ഭാവിയിലുള്ള ഞങ്ങളുടെ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ ടി20 ക്രിക്കറ്റിൽ നൈറ്റ് റൈഡേഴ്‌സിനെ ആഗോള ബ്രാൻഡായി സ്ഥാപിക്കാനുള്ള ഞങ്ങളുടെ ലക്ഷ്യവുമായി ഇതിനെ പറയാം . ലോസ് ഏഞ്ചൽസ് ഏരിയയിൽ ഒരു ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാനുള്ള പദ്ധതി ഞങ്ങൾക്കും എം‌എൽ‌സിക്കും ആവേശകരമാണ്. വലിയ സ്വാധീനം ഇതിലൂടെ ഈ നഗരത്തിൽ ചെലുത്താനാകും എന്നതാണ് ഞങ്ങളുടെ വിശ്വാസം” കിംഗ് ഖാൻ പറഞ്ഞു.

നാല് വർഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം പത്താൻ അടുത്ത വർഷം ജനുവരി 25ന് ലോകമെമ്പാടും റിലീസ് ചെയ്യും. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതിപ്പിക്കുന്നുണ്ട്. 2018ല്‍ പുറത്തെത്തിയ ‘സീറോ’യ്ക്കുശേഷമാണ് ഒരു ഷാരൂഖ് ഖാൻ ചിത്രം റിലീസ് ചെയ്യുന്നത്.

ക്രിക്കറ്റിൽ ഇതിനോടകം തന്നെ വലിയ നിക്ഷേപമാണ് കിംഗ് ഖാൻ നടത്തിയിട്ടുള്ളത്. ഇന്ത്യ, വെസ്റ്റിൻഡീസ് പ്രീമിയർ ലീഗുകളിൽ താരത്തിന് ടീമുണ്ട്.