സഞ്ജു കളിച്ച പോലെ ഇന്നിംഗ്സ് തന്നെയായിരുന്നു അനിവാര്യം, ട്രോളന്മാരുടെ ഇരയെയും പുകഴ്ത്തി സംഗക്കാര

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന്റെ ഇന്നിങ്സിനെ പ്രശംസിച്ച് പരിശീലകൻ കുമാർ സംഗക്കാര. 23 റൺസ് നേടിയൊള്ളൂവെങ്കിലും അത്ര വലിയ റൺസ് പിന്തുടരുമ്പോൾ സഞ്ജു കളിച്ച പോലെ സെന്സിബിൽ ഇന്നിംഗ്സ് അനിവാര്യമായിരുന്നു എന്നും പറയുകയാണ് പരിശീലകൻ.

മത്സര ശേഷമുള്ള ടീം മീറ്റിങിലായിരുന്നു സംഗക്കാരയുടെ വിലയിരുത്തൽ. ഇതിന്റെ വീഡിയോ രാജസ്ഥാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. മത്സരത്തിൽ 23 റൺസാണ് സഞ്ജു നേടിയത്. 12 പന്തുകളിൽ നിന്ന് നാല് ബൗണ്ടറികളടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. ദേവ്ദത്ത് പടിക്കലും മികച്ച രീതിയിൽ ബാറ്റേന്തി. 32 പന്തുകളിൽ നിന്ന് മൂന്ന് ബൗണ്ടറികളുൾപ്പെടെ നേടിയത് 31 റൺസ്.

പടിക്കലിന് എതിരെ ഒരുപാട് വിമർശനങ്ങൾ ഉയരുന്ന സമയത്താണ് താരത്തെ പുകഴ്ത്തി സംഗക്കാര എത്തിയതെന്നും ശ്രദ്ധേയം. പടിക്കൽ തുഴഞ്ഞ് തോൽപ്പിക്കേണ്ട കളിയായിരുന്നു എന്നുൾപ്പടെ ഒരുപാട് ട്രോളുകൾ വന്നിരുന്നു. ബാംഗ്ലൂരിൽ നിന്ന് രാജസ്ഥാനിൽ എത്തിയ ശേഷം ഒരുപാട് മികച്ച പ്രകടനങ്ങൾ താരത്തിൽ നിന്നുണ്ടായിട്ടില്ല.

ഇനിയുള്ള മത്സരങ്ങളിൽ ഒരു ജയം കൂടി നേടാനായാൽ പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാന് സാധിക്കും.

പഞ്ചാബ് ഉയർത്തിയ 190 ലഷ്യം പിന്തുടർന്ന രാജസ്ഥനായി ജെയ്‌സ്വാളിനെ കൂടാതെ ജോസ് ബട്‌ലർ (30), സഞ്ജു സാംസൺ (23), ദേവ്ദത്ത് പടിക്കൽ (32 പന്തിൽ 3 ഫോർ അടക്കം 31) എന്നിവർ ജെയ്സ്വാളിനു മികച്ച പിന്തുണയേകി. ഡെത്ത് ഓവറുകളിലെ ഹെറ്റ്മയർ വെടിക്കെട്ട് (16 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 31 നോട്ടൗട്ട്) കൂടിയായപ്പോൾ രാജസ്ഥാന് നിർണായക ജയം നേടാനായി.