കിരീടത്തിലേയ്ക്കുള്ള ദൂരം കുറഞ്ഞുവരുന്നു, നിങ്ങള്‍ക്കതിന് സാധിക്കും സഞ്ജൂ

ബ്രാബോണ്‍ സ്റ്റേഡിയത്തിലെ ആവറേജ് ഒന്നാം ഇന്നിംഗ്‌സ് വിന്നിങ് ടോട്ടല്‍ 201 ആണ്. അതിനേക്കാള്‍ 23 റണ്‍ കുറവാണ് രാജസ്ഥാന്‍ സ്‌കോര്‍ ചെയ്തത്. എന്നിട്ടും അവര്‍ ലഖ്‌നൗവിനെതിരെ ആധികാരികമായ വിജയം നേടിയിരിക്കുന്നു!

രാജസ്ഥാന്റെ മുന്‍നിര തകര്‍ന്നിരുന്നു. ഇന്നിംഗ്‌സിന്റെ അവസാന ഓവറുകളില്‍ ഒരുപാട് റണ്‍സ് വാരാന്‍ അശ്വിനും ബോള്‍ട്ടിനും സാധിച്ചില്ല. ആത്മവിശ്വാസം കൈമോശം വന്ന ആ അവസ്ഥയില്‍നിന്ന് ഇപ്രകാരം തിരിച്ചുവന്നത് സഞ്ജുപ്പടയുടെ മേന്മ തന്നെയാണ്.

ആഗ്രഹിച്ച ദൈര്‍ഘ്യം സഞ്ജുവിന്റെ ഇന്നിംഗ്‌സിന് ഉണ്ടായില്ല എന്നത് സത്യം തന്നെയാണ്. പക്ഷേ സഞ്ജു,ജയ്‌സ്വാള്‍,പടിക്കല്‍ എന്നിവരുടെ ഇന്നിംഗ്‌സുകളാണ് രാജസ്ഥാന്റെ ടോട്ടല്‍ രൂപപ്പെടുത്തിയത് എന്ന് സമ്മതിക്കേണ്ടിവരും.

സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയും വിക്കറ്റ് കീപ്പിങ്ങും പതിവുപോലെ മികച്ചുനിന്നു. അടുത്ത മാച്ചില്‍ ഒരു വലിയ ഇന്നിംഗ്‌സ് കൂടി വന്നാല്‍ ഗംഭീരമായി. കിരീടത്തിലേയ്ക്കുള്ള ദൂരം കുറഞ്ഞുവരുന്നു. നിങ്ങള്‍ക്കതിന് സാധിക്കും സഞ്ജൂ..

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍