ഈ തോല്‍വി ലങ്കയെ വേട്ടയാടും എന്ന് തോന്നുന്നില്ല, കാരണം ആവുന്ന കാലത്ത് അവര്‍ ഇന്ത്യയെ കണക്കിന് നാണംകെടുത്തിയിട്ടുണ്ട്

അബി മാത്യു

ഷാര്‍ജ കപ്പ് ഫൈനല്‍ 2000ലെ നീറുന്ന ഓര്‍മകള്‍ക്ക് ഇത്തിരി ആശ്വാസം ആണ് ഇന്നലത്തെ വിജയം. 1980s മുതല്‍ പിന്നോട്ടുള്ള തലമുറയയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മനസ്സിന് ഏറ്റ വലിയ മുറിവാണ് 2000 ഷാര്‍ജ കപ്പ് ഫൈനല്‍. ഇന്ത്യയും ലങ്കയും സിമ്പാബ്വായും ചേര്‍ന്ന് കളിച്ച ത്രിരാഷ്ട്ര കപ്പ്. ശക്തരായ ലങ്കയോട് ഗ്രൂപ്പില്‍ രണ്ടു മാച്ചിലും ഇന്ത്യ തോറ്റു. പക്ഷെ സിംബാബ്വെയെ രണ്ടു ഗ്രൂപ്പ് മത്സരങ്ങളിലും തോല്‍പിച്ചതുകൊണ്ട്  ഇന്ത്യ ഫൈനലില്‍ എത്തി. ശക്തരായ ടീം അല്ലായിരുന്നു നമ്മുടെ. പക്ഷെ സച്ചിനും ദാഥായും ഓപ്പണാര്‍മാരായി, ദ്രാവിഡിന്റെ ആഭാവത്തില്‍ മധ്യനിരയില്‍ കാംബ്ലി, ഹേമങ് ബാധനി, വെറും 10ല്‍ താഴെ മത്സരപരിചയമുള്ള യുവി, പിന്നെ ഓള്‍റൗണ്ടര്‍ ആയി റോബിന്‍ സിംഗ്. പിന്നീട് സുനില്‍ ജോഷി, ആഗാര്‍ക്കാര്‍, പ്രസാദ്, പിന്നെ അതികം മത്സര പരിചയം ഇല്ലാത്ത സഹീറും.

ഗ്രൂപ്പ് ഘട്ടത്തില്‍ മുരളീധരന്‍ ഒരു കളിയില്‍ നമുക്കെതിരെ ഒരു കളിയില്‍ 8 വിക്കെറ്റ് എടുത്തു. ആകപ്പാടെ മോശം പ്രകടനം പക്ഷെ ഫൈനല്‍ എപ്പോഴും ഒരു പ്രതീക്ഷയുടെ ആണ്.
ഫൈനലില്‍ ടോസ് നേടിയ ലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ജയസൂര്യയുടെ തകര്‍പ്പന്‍ സെഞ്ച്വറിയിയുടെ (189) മികവില്‍ ലങ്ക 299/5. മറുപടിയില്‍ നമ്മള്‍ പ്രതീക്ഷിച്ചതു 1998 ഷാര്‍ജ കപ്പ് ഫൈനലുകളില്‍ ഓസിസിനെയും സിമ്പബ്വേവയും അടിച്ചുകൊന്ന സച്ചിനെ ആണ്. പക്ഷെ ഗാംഗുലി ആദ്യം പോയി പിനീട് സച്ചിനും വാസിന്റെ പന്തില്‍ പുറത്തായി. ലങ്കന്‍ ബൗളേഴ്സിന്റെ മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന ഇന്ത്യ 26 ഓവറില്‍ 54റണ്‍സിനു ഓള്‍ ഔട്ട്! ലങ്കയ്ക്കു 245 റണ്‍സിന്റെ വിജയം.

എനിക്ക് ഇന്നും ഓര്‍മയുണ്ട് അടുത്ത ദിവസത്തെ മലയാള മനോരമയില്‍ തലകെട്ടു. ‘കുറഞ്ഞ സ്‌കോറില്‍ പുറത്തായ ഇന്ത്യ റെക്കോര്‍ഡ് സ്‌കോറിനു തോറ്റു.’ ശരിക്കും മരവിച്ചു കരഞ്ഞു പോയി അന്ന്. അന്നുമുതല്‍ അത് ഒരു നീറ്റലായി മനസ്സില്‍ ഉണ്ട്. അതു കഴിഞ്ഞു ലങ്കയോട് വീണ്ടും വീണ്ടും തോറ്റു. 2004ഏഷ്യ കപ്പ് ഫൈനലില്‍ വെറും 220 റണ്‍സ് വിജയ ലക്ഷ്യം നേടാനാകാതെ തോറ്റു. 2005 ഇന്ത്യന്‍ ഓയില്‍ കപ്പ് ഫൈനലില്‍ കയ്യെത്തും ദൂരത്തു തോറ്റുപോയി.

2007 ലോകകപ്പില്‍ അവര്‍ നമ്മളെ തോല്‍പിച്ചു നമ്മളെ പുറത്താക്കി. 2008 ഏഷ്യ കപ്പില്‍ മെന്‍ഡിസിന്റെ കെണിയില്‍ വീണു വീണ്ടും തോറ്റു.. ഇതിന്റെ കൂടെ ഇവന്മാരുടെ കളിയാക്കലുകള്‍. 2004ഏഷ്യ കപ്പില്‍ സച്ചിനെ bowled ആക്കി ദില്‍ഷന്റെ പരിഹാസവും കോപ്രായവും. 2007ല്‍ ലോകകപ്പില്‍ വാസിന്റെയും മുരളിയുടെയും ചിരിച്ചു കൊണ്ടുള്ള കളിയാക്കലുകള്‍. 2008ല്‍ മെന്‍ഡിസിന്റെഹും ജയവര്‍ഥനയുടെയും അതിരു വിട്ട ആഘോഷങ്ങള്‍.

ഇടയ്ക് നമ്മള്‍ ജയിക്കുനുണ്ടെങ്കിലും കുറച്ചു സമാധാനമായത് 2010ഏഷ്യ കപ്പും 2011 ലോകകപ് ഫൈനലില്‍ നമ്മള്‍ ജയിച്ചപ്പോള്‍ ആണ്. എന്നാലും അതുപോലെ ഒരു കുറഞ്ഞ സ്‌കോറിനു അവരെ ഒതുക്കാന്‍ നമ്മള്‍ ശെരിക്കും ഇന്ന് വരെ കാത്തിരിക്കേണ്ടി വന്നു എന്നതാണ് യാഥാര്‍ഥ്യം. 2013ല്‍ celkon കപ്പ് ഗ്രൂപ്പ് മാച്ചില്‍ അവരെ 98റണ്‍സിനു ആള്‍ ഔട്ട് ആക്കിയതും ആ ടൂര്‍ണമെന്റിലെ ഫൈനലില്‍ ലങ്കക്കെതിരെ ധോണി അവസാന ഓവറില്‍ 15 റണ്‍സ് നേടി celkon കപ്പ് വിജയിച്ചതും നമുക്ക് മധുരം പകരുന്ന ഓര്‍മ്മകള്‍ ആണ്.

ഇന്നലത്തെ 317 റണ്‍സിന്റെ തോല്‍വി ലങ്കയെ വേട്ടയാടും എന്ന് തോന്നുന്നില്ല. പക്ഷെ അത്രേം ചെറിയ സ്‌കോറിനു അവരെ ഒതുക്കി പരമ്പര ക്ലീന്‍ സ്വീപ് ചെയ്തപ്പോള്‍ ഒരു സന്തോഷം.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍