അവനോടൊന്നും പരിശീലകർക്ക് ഒന്നും പറയാൻ പറ്റില്ല, ഹാർദിക്കിനെ കുറിച്ച് മഗ്രാത്ത്

ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിന്റെ അഭിപ്രായത്തിൽ ഹാർദിക്ക് പാണ്ഡിയക്ക് പരിശീലകർ പറഞ്ഞുകൊടുക്കാതെ തന്നെ എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്നും സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ സാധിക്കുമെന്നും പറയുന്നു. താരത്തെക്കുറിച്ച് ചതിച്ചപ്പോഴാണ് ഇതിഹാസം വാചാലനായത്.

നടുവേദനയ്ക്ക് ശേഷം അടുത്തിടെ കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ പാണ്ഡ്യയെ അയര്ലണ്ടുമായി നടക്കുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ നായകനായി തിരഞ്ഞെടുക്കുക ആയിരുന്നു. ഋഷഭ് പന്ത് ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമിലേക്ക് മടങ്ങുന്നതോടെയാണ് ഹാർദിക്കിന് കുറി വീണത്.

“ഹാർദിക്കിന് ഇപ്പോൾ ഒരുപാട് അനുഭവങ്ങളുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അവനറിയാം. അവൻ എന്താണ് ചെയ്യേണ്ടതെന്ന് പരിശീലകർ പറഞ്ഞുകൊടുക്കേണ്ടതില്ല. അദ്ദേഹം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓൾ റൗണ്ടറുമാരിൽ ഒരാളാണ് ഇന്ന്. പ്രശസ്ത എംആർഎഫ് പേസ് ഫൗണ്ടേഷന്റെ കോച്ചിംഗ് ഡയറക്ടറായ മഗ്രാത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഭാവിയിലെ ടീം ഇന്ത്യയ്ക്ക് മികച്ച മാതൃക സൃഷ്ടിക്കാൻ കഴിയുന്ന കഴിവുള്ള നേതാവാണ് ഋഷഭ് പന്തെന്ന് ഓസീസ് ഇതിഹാസം വിശ്വസിക്കുന്നു.

“ഇത് അനുഭവത്തെക്കുറിച്ചു കൂടിയാണ്. അവൻ നല്ല ഒരു എന്റെർറ്റൈനെർ കൂടിയാണ്. ഋഷഭിനെ സംബന്ധിച്ച് പറഞ്ഞാൽ പരിചയസമ്പത്തിലൂടെ മാത്രമേ ഏറ്റവും മികച്ചവനാകാൻ സാധിക്കൂ. അയാൾ അത്രയും നല്ല താരമാണ്.

എന്തായാലും വരാനിരിക്കുന്ന അയര്ലന്ഡ് പരമ്പര ഹാര്ദിക്ക് അടക്കമുള്ള താരങ്ങൾക്ക് നല്ല അവസരമാണ്. ഇത്തരം പരമ്പരകൾ ബിസിസിഐ നടത്തുന്നത് തന്നെ യുവതാരങ്ങൾക്ക് അവസരമായിട്ടാണ്.