ഡ്രസിങ് റൂമിൽ എന്നെ എടുത്തുയർത്താൻ തക്ക ശക്തി ഉണ്ടായിരുന്നത് ആ താരത്തിന് മാത്രം, അവൻ അത് ചെയ്തപ്പോൾ എല്ലാവരും ഞെട്ടി; സഹതാരത്തെക്കുറിച്ച് അനിൽ കുംബ്ലെ

മാർച്ച് 22 മുതൽ ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നയിക്കാൻ എംഎസ് ധോണി തയ്യാറെടുക്കുന്നു. ഉദ്ഘാടന ദിനത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ആദ്യ മത്സരത്തിന് മുന്നോടിയായുള്ള പ്രീ സീസൺ ക്യാമ്പിൽ 42-കാരൻ കഠിനമായ തയ്യാറെടുപ്പിലാണ്. പുതിയ സീസൺ. ധോണിയ്‌ക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിട്ട കുംബ്ലെ അദ്ദേഹത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

തന്നെ എടുത്ത് ഉയർത്തിയ ആദ്യ കളിക്കാരൻ ധോണിയാണെന്ന് കുംബ്ലെ പറഞ്ഞു. ധോണി ക്യാപ്റ്റൻ ആയിരിക്കുമ്പോൾ കുംബ്ലെ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായി എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്  “ഞാൻ ഐപിഎല്ലിൽ എംഎസ് ധോണിക്കൊപ്പം കളിച്ചിട്ടില്ല. ഇന്ത്യൻ ടീമിനൊപ്പമുള്ള കാലത്ത് എന്നെ ആദ്യം ഉയർത്തിയത് അദ്ദേഹമാണ്. എന്നെപ്പോലുള്ള ഒരു ശക്തനെ ഉയർത്താൻ തക്ക ശക്തി അവനു ഉണ്ടായിരുന്നു . ഞാൻ ഇന്ത്യൻ ടീമിൻ്റെ പരിശീലകനായിരുന്നപ്പോൾ അദ്ദേഹം ടീമിനെ നയിച്ചിരുന്നു. റാഞ്ചിയിൽ ഞങ്ങൾക്ക് ഒരു മത്സരം ഉണ്ടായിരുന്നു, കൂടാതെ ഒരു ഓപ്ഷണൽ പരിശീലന സെഷനും ഉണ്ടായിരുന്നു. അയാൾക്ക് അത് എളുപ്പത്തിൽ ഒഴിവാക്കാമായിരുന്നു, പക്ഷേ നായകൻ ഗ്രൗണ്ടിലെത്തി. അവൻ്റെ സാന്നിധ്യത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ, ഞാൻ ഇവിടെ വേണം എന്നുള്ള അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്.” മുൻ പരിശീലകൻ പറഞ്ഞു.

എംഎസ് ധോണിയെ സച്ചിൻ ടെണ്ടുൽക്കറുമായാണ് കുംബ്ലെ താരതമ്യം ചെയ്തത്. “സച്ചിൻ അങ്ങനെ തന്നെയായിരുന്നു. ഞാൻ മുംബൈ ഇന്ത്യൻസിൻ്റെ പരിശീലകനായിരിക്കുമ്പോൾ, ഓപ്ഷണൽ പരിശീലന ദിവസങ്ങളിൽ ഗ്രൗണ്ടിൽ ആദ്യം വന്നത് അദ്ദേഹമായിരുന്നു. അവർ രണ്ട് പേരും ഒരുപോലെ തന്നെയാണ് . നിങ്ങൾക്ക് അവരെ ക്രിക്കറ്റിൽ നിന്ന് അകറ്റി നിർത്താൻ കഴിയില്ല, അവർക്ക് ഇടവേളകൾ പോലും ആവശ്യമില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ വരാനിരിക്കുന്ന സീസണിന് ശേഷം എംഎസ് വിരമിച്ചില്ലെങ്കിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ പ്രതിനിധീകരിക്കുന്നത് തുടരുകയാണെങ്കിൽ ആശ്ചര്യപ്പെടേണ്ടതില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഈ സീസൺ ശേഷം ധോണി പാഡഴിക്കുമെന്ന് ആണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.