IPL 2024: ലീഗ് ചരിത്രം കണ്ട ഏറ്റവും വലിയ നിഗൂഢമായ തീരുമാനം എടുത്തത് ആ ടീമാണ്, എന്തിനവന്മാർ അത് ചെയ്തു ഇന്നും ആർക്കും അറിയില്ല; വാസിം ജാഫർ പറഞ്ഞത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 287/3 ഉയർത്തിയത്. ആർസിബിയെ സംബന്ധിച്ച് അവരുടെ സ്വന്തം ഹോം ഗ്രൗണ്ടിൽ ഇത്ര പ്രഹരം ഏറ്റുവാങ്ങുന്നതിലേക്ക് അവരെ എത്തിച്ചത് നല്ല ഒരു ഇന്ത്യൻ സ്പിന്നറുടെ അഭാവം ഉള്ളതുകൊണ്ടാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു സ്പിന്നർ എന്ന നിലയിൽ ഈ കാലയളവിൽ നല്ല സംഭാവനകൾ നൽകിയ ആർസിബി ടീമിന്റെ ഭാഗമായ കരൺ ശർമ്മ ആകട്ടെ ബഞ്ചിൽ ഇരിക്കുകയും ചെയ്തു. ഹൈദരാബാദിനായി അവരുടെ സ്പിന്നർ മയാങ്ക് മർക്കാൻഡെ മികച്ച പ്രകടനം നടത്തിയത്.

ബെംഗളൂരു ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിക്ക് സ്പെഷ്യലിസ്റ്റുകളേക്കാൾ പാർട്ട് ടൈം സ്പിന്നർമാരാണ് ഉള്ളത്. ഐപിഎൽ 2022-ന് മുമ്പ് യുസ്‌വേന്ദ്ര ചാഹലിനെ ആർസിബി ഒഴിവാക്കിയത് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം ആയി പോയെന്നാണ് പറയപ്പെടുന്നത്. അതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് വാസിം ജാഫർ, ഇപ്പോൾ രാജസ്ഥാൻ റോയൽസിനായി കളിക്കുന്ന ചാഹൽ, 198 വിക്കറ്റുകളുമായി ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായി നിൽക്കുകയാണ്.

“ഞാൻ ആർസിബി പരിശീലകനായിരുന്നെങ്കിൽ യുസ്‌വേന്ദ്ര ചാഹലിനെ ടീം വിടാൻ അനുവദിച്ചിരുന്നെങ്കിൽ ഫ്രാഞ്ചൈസി എന്നെ പുറത്താക്കുമായിരുന്നു. എന്തുകൊണ്ടാണ് ആർസിബി യൂസിയെ നിലനിർത്താത്തത് എന്നത് ലീഗിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതയാണ്,” വസീം ജാഫർ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ അവരുടെ ഏറ്റവും പുതിയ മത്സരത്തിൽ, ആർസിബി ബോളർമാർ എതിരാളികളെ 287/3 എന്ന സ്‌കോറിലേക്ക് എത്താൻ അനുവദിച്ചു. ഇത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറാണ്. നാല് ആർസിബി ബോളർമാർ 50-ലധികം റൺസ് വിട്ടുകൊടുത്തു. ഇത് ഐപിഎലിലെ മോശം റെക്കോർഡാണ്.