ആ താരമാണ് രോഹിതിന്റെ കരുത്ത്, അവൻ ഇല്ലാതെ ഇന്ത്യ ലോകകപ്പ് മത്സരങ്ങൾക്ക് ഇറങ്ങരുത്; തുറന്നുപറഞ്ഞ് ദിൽഹാര ഫെർണാണ്ടോ

ഇന്ത്യൻ സ്പീഡ് താരം ജസ്പ്രീത് ബുംറ 2022 സെപ്തംബറിനുശേഷം നടുവേദനയെത്തുടർന്ന് ഒരു മത്സര ക്രിക്കറ്റും കളിച്ചിട്ടില്ല. നിലവിൽ പരിക്കിൽ നിന്ന് മടങ്ങിവരവ് നടത്തുന്ന ബുംറക്ക് ഐ.പി.എൽ സീസണും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലും ചിലപ്പോൾ ഏകദിന ലോകകപ്പും ഉൾപ്പെടെയുള്ള ഇന്ത്യയുടെ വരാനിരിക്കുന്ന അന്താരാഷ്ട്ര അസൈൻമെന്റുകൾ അദ്ദേഹത്തിന് നഷ്ടമാകും.

ഇന്ത്യയ്ക്കും രോഹിത് ശർമ്മയ്ക്കും ബുംറയുടെ സേവനം അനിവാര്യമാണെന്ന് ശ്രീലങ്കയുടെ മുൻ പേസർ ദിൽഹാര ഫെർണാണ്ടോ TimesofIndia.com-ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. 29 കാരനായ പേസർ ഒരു ഗെയിം ചേഞ്ചറാണെന്ന് അദ്ദേഹം പറഞ്ഞു. 50 ഓവർ ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ ആയുധം ബുംറ ആണെന്നും മുൻ താരം പറഞ്ഞു.

Read more

“ബുംറ അതിശയകരമായി കഴിവുള്ള താരമാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ ഇന്ത്യയുടെ പ്രകടനം നോക്കുകയാണെങ്കിൽ, ബുംറ വളരെ വലിയ പങ്കുവഹിച്ചു. പേസ് ആക്രമണത്തെ അദ്ദേഹം മികച്ച രീതിയിൽ നയിക്കുന്നു. അവൻ ഒരു ഗെയിം ചേഞ്ചറാണ്. അദ്ദേഹത്തിന്റെ പരിക്കിനെക്കുറിച്ച് എനിക്ക് ഉറപ്പില്ല. അപ്‌ഡേറ്റുകൾ അറിയില്ല/ പക്ഷേ അദ്ദേഹം ലോകകപ്പിൽ ഇന്ത്യയുടെ ഒരു പ്രധാന കളിക്കാരനായിരിക്കും. ലോകകപ്പിൽ രോഹിത്തിന് അവനെ ആവശ്യമാണ്. ലോകകപ്പിൽ ഇന്ത്യയ്ക്കും രോഹിത്തിനും അവനെ ശരിക്കും ആവശ്യമുണ്ട്,” ഫെർണാണ്ടോ TimesofIndia.com-നോട് പറഞ്ഞു. “ഇന്ത്യൻ അവസ്ഥയിൽ ബുംറ മറ്റൊരു തലത്തിലാണ്. അവൻ എതിരാളികളുടെ പേടിസ്വപ്നമാണ്. ഇന്ത്യയുടെ പേസ് ആക്രമണം മികച്ചതായി കാണപ്പെടുന്നു, കൂടാതെ ഇന്ത്യ ലോകകപ്പ് സ്വന്തമാക്കാൻ സാധ്യതയുള്ള ലിസ്റ്റിൽ മുന്നിലാണ് ,” അദ്ദേഹം കൂട്ടിച്ചേർത്തു.