'ഹർഭജൻ സിംഗിനെ അന്ന് ഞാൻ തിരിച്ച് തല്ലാതെയിരുന്നത് ആ കാരണം കൊണ്ടാണ്'; തുറന്ന് പറഞ്ഞ് ശ്രീശാന്ത്

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിവാദമായ സംഭവമായിരുന്നു ഹർഭജൻ സിങ്ങും മലയാളി താരം ശ്രീശാന്തുമായുള്ള പോര്. 2008 ൽ നടന്ന ഐപിഎലിൽ മുംബൈ പഞ്ചാബ് മത്സരത്തിന് ശേഷം ഹർഭജൻ സിങ് ശ്രീശാന്തിന്റെ മുഖത്തടിച്ചിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ച് വീണ്ടും മനസ് തുറന്ന് സംസാരിച്ചിരിക്കുകയാണ് ശ്രീശാന്ത്. ലളിത് മോദിക്ക് ഈ വീഡിയോ ഇപ്പോള്‍ പുറത്തുവിടേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോയെന്നാണ് ശ്രീശാന്ത് ചോദിക്കുന്നത്.

ശ്രീശാന്ത് പറയുന്നത് ഇങ്ങനെ:

” നീ ഇത്ര വലിയ അഗ്രഷനൊക്കെ കാണിച്ചിട്ട് അന്ന് എന്തുകൊണ്ട് തിരിച്ചുതല്ലിയിട്ടില്ലെന്ന് കുറേ മലയാളികള്‍ എന്നോടു ചോദിച്ചിട്ടുണ്ട്. അന്ന് ഞാന്‍ ഇടിച്ചിരുന്നെങ്കില്‍ ഞാന്‍ ലൈഫ് ബാന്‍ ആവുമായിരുന്നു. അന്നൊന്നും ഇന്ത്യന്‍ ക്രിക്കറ്റില്‍ കേരളത്തിന് അത്ര പവറില്ല. ഞാന്‍ മാത്രമാണ് അന്ന് കളിച്ചുകൊണ്ടിരുന്നത്‌”

Read more

” സഞ്ജുവിനോടും സച്ചിന്‍ ബേബിയോടും എംഡി നിധീഷിനോടുമാണ്, ഒന്നും തോന്നരുത്. ഞാന്‍ അന്ന് തിരിച്ചുതല്ലാത്തതുകൊണ്ട് മലയാളി താരങ്ങള്‍ പിന്നീട് കളിച്ചു. അഹങ്കാരം കൊണ്ട് പറയുകയാണെന്ന് കരുതരുത്, അതിന് ഞാന്‍ തന്നെയാണ് കാരണം. അത് അവരും പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്. അന്ന് ഞാന്‍ അവിടെ തിരിച്ച് ഇടിച്ചിരുന്നെങ്കില്‍ മലയാളിയാണെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയേനെ. അന്ന് ഞാന്‍ അത് ചെയ്തില്ല” ശ്രീശാന്ത് പറഞ്ഞു.