2024ലെ അഡ്‌ലെയ്ഡിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ രണ്ടാം ടെസ്റ്റിനിടെ ട്രാവിസ് ഹെഡിനെ പുറത്താക്കിയ ശേഷം നടത്തിയ ആഘോഷത്തിന് ഇന്ത്യൻ ക്യാപ്റ്റൻ ക്രിസ് ശ്രീകാന്ത്, മുഹമ്മദ് സിറാജിനെതിരെ ആഞ്ഞടിച്ചു. മത്സരത്തിൽ 141 പന്തിൽ 140 റൺസ് നേടിയ ഓസ്‌ട്രേലിയൻ താരം പുറത്തായപ്പോൾ സിറാജ് അദ്ദേഹത്തെ മോശം പദങ്ങൾ ഉപയോഗിച്ചാണ് നേരിട്ടത് എന്നും അങ്ങനെ ചെയ്തത് മോശം ആയി പോയെന്നും ആണ് ശ്രീകാന്ത് പറഞ്ഞത്..
അഡ്‌ലെയ്ഡ് ഓവലിൽ ഇന്ത്യൻ ബൗളർമാരെ ഹെഡ് തകർത്തതിന് ശേഷം ഒടുവിൽ സിറാജ് അദ്ദേഹത്തെ പുറത്താക്കുക ആയിരുന്നു. 17 ബൗണ്ടറികളും നാല് സിക്‌സറുകളും നേടിയ ഹെഡ് ഇന്ത്യയുടെ പ്രതീക്ഷകളെ തകർത്തു, ഓസ്‌ട്രേലിയയെ അവരുടെ ആദ്യ ഇന്നിംഗ്‌സിൽ 157 റൺസിൻ്റെ നിർണായക ലീഡ് നേടാൻ ഹെഡ് സഹായിച്ചു.
“അവൻ നിഷ്കരുണം ഇന്ത്യൻ ബൗളിങ്ങിനെ തകർത്തു. സിറാജ്, നിങ്ങൾക്ക് ബുദ്ധിയില്ലേ ? നിങ്ങൾ എന്താണ് ചെയ്യുന്നത്? നിങ്ങൾക്ക് ഭ്രാന്ത് പിടിച്ചോ? അവൻ നിങ്ങളെ തകർത്തെറിഞ്ഞു. അവൻ റൺ എടുത്താണ് മടങ്ങിയത്. അപ്പോൾ അവനെ അഭിനന്ദിക്കുക ആയിരുന്നു ചെയ്യേണ്ടത്. എന്നാൽ സിറാജ് ചുമ്മാ ഷോ കാണിക്കുക ആയിരുന്നു.”
Read more
“0 റൺസിനോ 10 റൺസിനോ അവൻ പുറത്തായിരുന്നു എങ്കിൽ ഈ ആഘോഷിക്കുന്നതിന് ഒകെ ഭംഗി ഉണ്ടായിരുന്നു. ഇത് അവൻ മാസ് കാണിച്ച് പോയപ്പോൾ അവനെ പോയി ചൊറിഞ്ഞത് ശരിയായില്ല. അവൻ കാണിച്ചത് തെറ്റായി പോയി.” മുൻ താരം പറഞ്ഞു.