ഗാംഗുലിയെ പ്രകോപിപ്പിച്ച് പുറത്താക്കാന്‍ അന്ന് സച്ചിനെ പുകഴ്ത്തി ; വോണിന്റെ കൗശലത്തെ കുറിച്ച് ഗ്രെഗ് ചാപ്പല്‍

ക്രിക്കറ്റിലെ കൗശലക്കാരനായ ബൗളര്‍ എന്നതാണ് ഷെയിന്‍വോണിനെ ക്രിക്കറ്റ് ഇതിഹാസമാക്കി മാറ്റുന്നത്. ഓസ്‌ട്രേലിയന്‍ കളിക്കാ സ്‌ളെഡ്ജിംഗിന് പേരുകേട്ടവരാണെങ്കിലും ഷെയിന്‍വോണ്‍ ഇതില്‍ നിന്നും വ്യത്യസ്തനുമായിരുന്നു. എന്നാല്‍ ഒരിക്കല്‍ സൗരവ് ഗാംഗുലിലെ പുറത്താക്കാന്‍ പ്രകോപിതനാക്കിയ വോണിന്റെ കൗതുകത്തെക്കുറിച്ച് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ താരവും ഇന്ത്യയുടെ മുന്‍ പരിശീലകനുമായ ഗ്രെഗ് ചാപ്പല്‍ കുറിച്ചിട്ടുണ്്.

അഡ്ലെയ്ഡ് ഓവലില്‍ വച്ച് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിനിടയില്‍ ഗാംഗുലിയ്ക്ക് എതിരേയാണ് വോണ്‍ ബൗള്‍ ചെയ്യുന്നത്. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലാകട്ടെ സച്ചിന്‍ തെന്‍ഡുല്‍ക്കറും. റൗണ്ട് ദി വിക്കറ്റായിരുന്നു വോണ്‍ ബൗള്‍ ചെയ്തത്. ഗാംഗുലിക്കെതിരേ ഫുട്ട്മാര്‍ക്കിലേക്കു വൈഡായി വോണ്‍ മൂന്നോ, നാലോ ബോളുകളെറിഞ്ഞു. ഗാംഗുലി ഇവയെല്ലാം പ്രതിരോധിച്ചു. ഇതിനിടയിലാണ് ഷെയ്ന്‍ വോണ്‍ സൗരവ് ഗാംഗുലിയെ പരിഹസിക്കുന്ന തരത്തില്‍ പറഞ്ഞത്.

ഹേയ് സുഹൃത്തെ, ഈ 40,000 കാണികള്‍ ഇവിടേക്കു വന്നിരിക്കുന്നത് നിങ്ങള്‍ ഇങ്ങനെ ബ്ലോക്ക് ചെയ്യുന്നത് കാണാനല്ല. സച്ചിന്റെ ഷോട്ടുകള്‍ കാണുന്നതിനാണ്. ഒരോവറിനു ശേഷം വോണിന്റെ തന്നെ ഓവറില്‍ ക്രീസിനു പുറത്തേക്കിറങ്ങി വമ്പന്‍ ഷോട്ടിനു ശ്രമിച്ച ഗാംഗുലിക്കു പിഴച്ചു. വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് അദ്ദേഹത്തെ സ്റ്റംപ് ചെയ്തു.

മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യത്തെ മല്‍സരം ഇ്ന്ത്യ തോറ്റു. പിന്നാലെ നടന്ന രണ്ടു മത്സരങ്ങള്‍ കൂടി ഇന്ത്യയെ തോല്‍പ്പിച്ച ഓസ്‌ട്രേലിയ പരമ്പര തൂത്തുവാരുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 61 റണ്‍സും സൗരവ് ഗാംഗുലിയും 60 റണ്‍സും അടിക്കുകയും ചെയ്തിരുന്നു. രണ്ടുപേരെയും പുറത്താക്കിയതും വോണായിരുന്നു.