മുരളിയെ നേരിടാൻ പഠിപ്പിച്ചത് സച്ചിൻ, വെളിപ്പെടുത്തലുമായി യുവരാജ്

2007 , 2011 ലോകകപ്പുകളിൽ ഇന്ത്യയുടെ വിജയത്തിന് സഹായിച്ച താരങ്ങളിൽ ഏറ്റവും പ്രധാനിയാണ് യുവരാജ് സിംഗ്. കാൻസർ എന്ന മഹാമാരിയോട് പോരാടി യുവി പടവെട്ടി നേടിയ നേട്ടങ്ങൾ ക്രിക്കറ്റ് പ്രേമികൾ എങ്ങനെ മറക്കും. ഇപ്പോഴിതാ തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഒരു സംഭവം വിവരിക്കുകയാണ് യുവി.

“കുട്ടിക്കാലം മുതൽ ഫാസ്റ്റ് ട്രാക്കിൽ കളിക്കാൻ അച്ഛൻ എന്നെ ഒരുക്കിയിരുന്നു. 17 യാർഡ് വിക്കറ്റിൽ നനഞ്ഞ ടെന്നീസ് ബോളുകളും നനഞ്ഞ ലെതർ ബോളുകളും ഉപയോഗിച്ചാണ് അദ്ദേഹം എനിക്ക് എറിഞ്ഞ് തരുമായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഫാസ്റ്റ് ബൗളർമാരെ കളിക്കാൻ അദ്ദേഹം എന്നെ ഒരുക്കി. അതൊരു വലിയ വെല്ലുവിളി ആയിരുന്നു . ഈ വെല്ലുവിളിക്ക് അദ്ദേഹം എന്നെ ഒരുക്കി, അതുകൊണ്ടാണ് എനിക്ക് അത്തരം വേഗതയെ നേരിടാൻ കഴിഞ്ഞത്. തുടക്കത്തിൽ, ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരായ ഇന്നിംഗ്‌സ് എനിക്ക് വളരെയധികം ആത്മവിശ്വാസം നൽകി.

“പിന്നെ ഞാൻ ശ്രീലങ്കയിലേക്ക് ഷാർജയിലേക്ക് പോയി, അവിടെ മുരളീധരൻ ഉണ്ടായിരുന്നു. ഞാൻ സ്പിൻ ബൗളിംഗിൽ നന്നായി കളിക്കുമായിരുന്നു , പക്ഷേ ലോകോത്തര സ്പിന്നർമാരെ കളിക്കുന്നത് തികച്ചും വ്യത്യസ്തമായിരുന്നു. നിങ്ങൾ ഗെയിമിനെക്കുറിച്ച് പഠിക്കുന്ന ഒരു ചെറുപ്പക്കാരനാണ്, എനിക്ക് അയാളെ റീഡ് ചെയ്യാൻ കഴിഞ്ഞില്ല ,”

ഞാൻ സച്ചിൻ പാജിയോട് എങ്ങനെയാണ് മുരളിയെ നേരിടേണ്ടത് എന്ന് ചോദിച്ചു. “സ്വീപ്പ് ഷോട്ടുകൾ കളിക്കാൻ പഠിക്കാൻ അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ ഞാൻ പലതവണ ഇത്തരം ഷോട്ടുകൾ കളിക്കാൻ ശ്രമിച്ച് പുറത്തായെങ്കിലും പിന്നീട് സ്പിന്നർമാരിൽ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങി,” യുവരാജ് പറഞ്ഞു.

ലോകോത്തര താരങ്ങൾ പലരെയും നേരിടുമ്പോൾ നമ്മൾ തന്ത്രം മാറ്റണം. മുരളിക്ക് എതിരെ സ്വീപ് ഷോട്ടായിരുന്നു ഏറ്റവും മികച്ച ആയുധം.